പാലാ ഇടയാറ്റ് ശ്രീവിഘ്‌നേശ്വര ബാലഗോകുലത്തിൻ്റെ വാർഷികവും ഗ്രന്ഥശാലയുടെ ഉദ്ഘാടനവും ശ്രീവിനായക നഴ്സറി സ്കൂൾ ഹാളിൽ നടന്നു.
വാർഷിക പരിപാടികൾ സാഹിത്യകാരൻ
സുരേഷ് ഡി.പിള്ളയും ഗ്രന്ഥശാലയുടെ ഉദ്ഘാടനം
ബാലഗോകുലം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ.സജികുമാറും നിർവ്വഹിച്ചു.
കൈയെഴുത്ത് മാസികയുടെ പ്രകാശനം ജില്ല സഹ കാര്യദർശി അരുൺജിത്ത് നിർവ്വഹിച്ചു.
വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ
സംസ്കൃത അദ്ധ്യാപകൻ പി.ജെ.സെബാസ്റ്റ്യൻ വിതരണം ചെയ്തു.
ബാലഗോകുലം ഇടയാറ്റ് സമിതി ഭാരവാഹികളായ മീനു കൃഷ്ണ,സാഹിത്യ ഹരിഹരൻ, ശരണ്യ ഷിബു, ഹിമ കെ.എം.കല്യാണി ഹരീഷ്, അഭിരാമി രഘു,ശരണ്യ എസ്.എസ്,
ലൈബ്രേറിയന്മാരായ ദേവിക എസ്. നായർ, ദേവിക സുഭാഷ്
എന്നിവർ സംസാരിച്ചു.
70 12 23 03 34





0 Comments