റാങ്കിൻ്റെ 'ഇരട്ട' മധുരം നുകർന്ന് പാലാ സെൻ്റ് തോമസ് കോളേജിലെ ഗണിതശാസ്ത്ര വിഭാഗം


റാങ്കിൻ്റെ 'ഇരട്ട' മധുരം നുകർന്ന് പാലാ സെൻ്റ് തോമസ് കോളേജിലെ ഗണിതശാസ്ത്ര വിഭാഗം

ഭരണങ്ങാനം കിഴക്കേടത്ത് ടോമി - സിൽവി ദമ്പതികളുടെ മക്കളും ഇരട്ട സഹോദരങ്ങളുമായ അലനും അഖിലും റാങ്ക് നേട്ടത്തിലും വ്യത്യസ്തരായി. പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിലെ ഗണിതശാസ്ത്ര വിഭാഗം ബിരുദ വിദ്യാർത്ഥികളായ ഇരുവരും എം.ജി യൂണിവേഴ്സിറ്റി പരീക്ഷയിൽ റാങ്ക് കരസ്ഥമാക്കി കോളേജിൻ്റെയും നാടിൻ്റെയും അഭിമാനമായി മാറി. 


അലൻ രണ്ടാം റാങ്കും അഖിൽ മൂന്നാം റാങ്കുമാണ് കരസ്ഥമാക്കിയത്. എൽ .കെ. ജി മുതൽ ഒരുമിച്ച് പഠിക്കുന്ന ഇവർ 99.40% മാർക്കോടെയാണ് പ്ലസ് ടു പാസായത്. പഠന മികവിനുള്ള അംഗീകാരമായി ഇൻസ്പയർ സ്കോളർഷിപ്പും നേടാൻ ഇവർക്കു കഴിഞ്ഞിട്ടുണ്ട്.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments