പ്രവേശനോൽസവ ദിനത്തിൽ വിദ്യാർഥികൾക്ക് സൈബർ സുരക്ഷാ പ്രതിജ്ഞ സംഘടിപ്പിച്ചു.



പ്രവേശനോൽസവ ദിനത്തിൽ വിദ്യാർഥികൾക്ക് സൈബർ സുരക്ഷാ പ്രതിജ്ഞ സംഘടിപ്പിച്ചു.
 
 പുതിയ അധ്യയന വർഷത്തിന്റെ പ്രവേശനോൽസവത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ എല്ലാ സ്കൂളുകളിലും സൈബർ സുരക്ഷാ പ്രതിജ്ഞ സംഘടിപ്പിച്ചു. കേരളാ പോലീസ് ഓപ്പറേഷൻസ് വിഭാഗം വിഭാവനം ചെയ്തിരിക്കുന്ന KID GLOVE പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടത്തിയത്.


ഡിജിറ്റൽ ലോകത്ത് സുരക്ഷിതമായ ഇടപെടലുകളുടെ പ്രാധാന്യം വിദ്യാർഥികളിൽ ബോധ്യപ്പെടുത്തുകയും സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് സ്വയം സംരക്ഷിക്കാനുള്ള അവബോധം വളർത്തുകയുമാണ് പരിപാടിയുടെ ലക്ഷ്യം.


സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) പദ്ധതി നടപ്പിലാക്കുന്ന സ്കൂളുകളിൽ എസ്.പി.സി. കേഡറ്റുമാർ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. ജില്ലയിലെ വിവിധ സ്കൂളുകളിൽ പോലീസ് ഉദ്യോഗസ്ഥർ നേരിട്ട് പങ്കെടുത്ത് വിദ്യാർഥികളുമായി സംവദിക്കുകയും സൈബർ സുരക്ഷ സംബന്ധിച്ച സന്ദേശങ്ങൾ കൈമാറുകയും ചെയ്തു.


ഓൺലൈൻ തട്ടിപ്പുകൾ, സാമൂഹിക മാധ്യമങ്ങളുടെ സുരക്ഷിത ഉപയോഗം, വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം, സൈബർ ഭീഷണികൾ എന്നിവയെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്തുന്നതിനുള്ള കേരള പോലീസിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് KID GLOVE പദ്ധതി നടപ്പാക്കിവരുന്നത്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments