സ്‌കൂളുകള്‍ തോറും പൂമരങ്ങള്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍
സ്‌കൂളുകള്‍ തോറും പൂമരങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന പരിപാടിയുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ പാലാ ചാപ്റ്റര്‍. മഹാത്മാഗാന്ധി ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജയകുമാരി വി.ആറിന് തൈകള്‍ നല്കി ചെയര്‍മാന്‍ അഡ്വ. സന്തോഷ് കെ. മണര്‍കാട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് വി.എം. അബ്ദുള്ള ഖാന്‍, സെക്രട്ടറി ബെന്നി മൈലാടൂര്‍, ഉണ്ണി കുളപ്പുറം, ജോസ് വേരനാനി, മൈക്കിള്‍ കാവുകാട്ട്, പ്രശാന്ത് പാലാ, ഹരി കരേട്ട്, ജന ജാഗ്രത സമതി കണ്‍വീനര്‍ സുനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
70 12 23 03 34





0 Comments