ബി അശോകും എൻ പ്രശാന്തും തിരികെ സർവീസിലേക്ക്…



 ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ ബി അശോകിന്റെയും എൻ പ്രശാന്തിന്റെയും സസ്പെൻഷൻ നടപടി പിൻവലിച്ചു. 
 ചീഫ് സെക്രട്ടറിയെയും സർക്കാരിനെയും വിമർശിച്ചതിന്റെ പേരിൽ ആയിരുന്നു ഇരുവർക്കും സസ്‌പെൻഷൻ ലഭിച്ചത്. 


കഴിഞ്ഞ രണ്ടുവർഷമായി പ്രശാന്ത് സസ്പെൻഷനിലാണ്. ബി അശോകിനെ സസ്‌പെന്റ് ചെയ്തത് ഒന്നരമാസം മുൻപാണ്. ചീഫ് സെക്രട്ടറി ഡോഎ ജയതിലകിനെ സമൂഹമാധ്യമത്തിലൂടെ വിമർശിച്ചതിന്റെ പേരിലാണ് പ്രശാന്തിനെതിരെ നടപടിയെടുത്തത്.


 പിണറായി വിജയനെയും മുൻ സർക്കാരിന്റെ പ്രവർത്തനങ്ങളെ വിമർശിച്ച് അഭിമുഖം നൽകിയതിന്റെ പേരിലാണ് അശോകിനെ സസ്പെൻഡ് ചെയ്തത്. 


 സസ്പെൻഷൻ പിൻവലിച്ചതോടെ ഇരുവരും സർവ്വീസിലേക്ക് തിരിച്ചെത്തു കയാണ്. സസ്‌പെൻഷൻ പിൻവലിച്ച ഉത്തരവ് ഉടൻ തന്നെ പുറത്തുവന്നേക്കും.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments