പാലാ നഗരസഭയിൽ ഭരണസ്തംഭനവും കൃത്യവിലോപവും ..... പാലാ മുനിസിപ്പൽ ഓഫീസിലേക്ക് ബി.ജെ. പി മാർച്ച് നാളെ
ഭരണ സമിതിയിലെ തമ്മിലടി മൂലം പാലാ നഗരസഭയിൽ ഭരണ സ്തംഭനമുണ്ടെന്നും കൃത്യവിലോപമുണ്ടെന്നും ചൂണ്ടിക്കാട്ടി ബി ജെ പി നാളെ 11 മണിക്ക് പാലാ മുനിസിപ്പൽ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് ബി ജെ പി പാലാ മുനിസിപ്പൽ കമ്മറ്റി പ്രസിഡൻ്റ് സണ്ണി മാത്യു അറിയിച്ചു.
പാർട്ടി ഓഫീസ് പരിസരത്തു നിന്ന് മാർച്ച് ആരംഭിക്കും . മുനിസിപ്പൽ ഓഫീസ് പടിക്കൽ മാർച്ച് എത്തിച്ചേർന്ന ശേഷം പ്രതിഷേധ സമ്മേളനവും നടത്തും . സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കും . ബി.ജെ. പി പാലാ മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിലാണ് സമരം.
70 12 23 03 34

.jpg)


0 Comments