നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവ് അരുൺ ഗോപന്റെ ഭാര്യാ വീടിന് നേരെ ആക്രമണം. പെട്രോൾ ബോംബ് ആണെന്നാണ് സൂചന.
അരുൺ ഗോപന്റെ കുടമാളൂർ അമ്പാടിക്കവലയിലെ വീടിന് നേരെയാണ് ഇന്നു പുലർച്ചെ നാല് മണിയോടെ ആക്രമണമുണ്ടായത്. വീടിന്റെ സിറ്റൗട്ടിൽ കിടന്ന ദിവാൻ കോട്ട് അടക്കം പല സാധനങ്ങളും കത്തി നശിച്ചു.
മുഖംമൂടി ധരിച്ചയാളാണ് ‘ ആക്രമണം നടത്തിയതെന്നാണ് അരുൺ ഗോപന്റെ ഭാര്യ പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നത്. പൊട്ടിത്തെറിയും വൻ ശബ്ദവും കേട്ടതായും വീട്ടുകാർ& പൊലീസിനെ അറിയിച്ചു.
കോട്ടയം വെസ്റ്റ് പൊലീസ് സംഘവും, കൺട്രോൾ റൂം പൊലീസ് സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി. എന്നാൽ, അക്രമി സ്ഥലത്ത് നിന്നും അതിവേഗം രക്ഷപെട്ടു സംഭവം നടക്കുമ്പോൾ അരുൺ ഗോപൻ വീട്ടിലില്ലായിരുന്നു.
കഴിഞ്ഞ ദിവസം അരുൺ ഗോപനെയും, ആർപ്പൂക്കര സ്വദേശിനിയായ ഡയാനയെയും കൊച്ചി കടവന്തറയിൽ നിന്നും എംഡിഎംഎയുമായി പിടികൂടിയിരുന്നു. ഈ സംഭവത്തിൽ അരുൺഗോപനൊപ്പം ഉൾപ്പെട്ട ഡയാനയുടെ ബന്ധുക്കളാണ് ആക്രമണത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
70 12 23 03 34
.jpg)


0 Comments