ലഹരി മാഫിയ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയെന്നാരോപിച്ച്‌ ചെറുതോണിയില്‍ വ്യാപാരിക്ക് നേരെ ആക്രമണം.


ലഹരി മാഫിയ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയെന്നാരോപിച്ച്‌ ചെറുതോണിയില്‍ വ്യാപാരിക്ക് നേരെ ആക്രമണം.

ചെറുതോണി സ്വദേശി ജിൻസ് ജോണിനെയാണ് വ്യാപാര സ്ഥാപനത്തില്‍ അതിക്രമിച്ചു കയറിയ സംഘം വെട്ടി പരിക്കേല്‍പ്പിച്ചത്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു ഒരു സംഘം ആളുകള്‍ ചെറുതോണിയിലെ ജിൻസിന്റെ വ്യപര സ്ഥാപനത്തിലേക്ക് എത്തിയത്. സംഘം ജിൻസിന്റെ കാലില്‍ വെട്ടി പരിക്കേല്‍പ്പിച്ചു.


സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ട് നടപടികളുടെ ഭാഗമായി ലഹരി മാഫിയ സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ജിൻസ് ജോണ്‍ പോലീസിന് കൈമാറിയെന്ന സംശയത്തെ തുടർന്നാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments