പാലാ അൽഫോൻസാ കോളേജിൽ ടോപ്പേഴ്‌സ് ഡേ ആഘോഷം


പാലാ അൽഫോൻസാ കോളേജിൽ ടോപ്പേഴ്‌സ് ഡേ ആഘോഷം

പാലാ അൽഫോൻസാ കോളേജിൽ ടോപ്പേഴ്‌സ് ദിനാഘോഷം നടത്തപ്പെടുന്നു. 2025-26  എം ജി യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ മികച്ച വിജയം സ്വന്തമാക്കിയ വിദ്യാർത്ഥിനികളെ അനുമോദിക്കാനായി ജൂൺ 17 രാവിലെ 10:30 ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെടുന്ന സമ്മേളനത്തിന് കോളേജ് മാനേജർ മോൺ ഡോ.ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിക്കും. ദീപിക എഡിറ്റർ ആൻഡ് ചീഫ് ഓഫ് ബ്യൂറോ ശ്രീ. ജോർജ് കള്ളിവയലിൽ മുഖ്യാതിഥിയായിരിക്കും. 


യൂണിവേഴ്സിറ്റി തലത്തിൽ 28 റാങ്കുകളും 3 എസ് ഗ്രേഡുകളും   29 എ പ്ലസുകളും ഉൾപ്പെടെ നേടി  മികച്ച വിജയം കരസ്ഥമാക്കിയ എല്ലാ ബിരുദ വിദ്യാർത്ഥിനികളെയും ചടങ്ങിൽ അനുമോദിക്കും. വർഷങ്ങളായി എംജി യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഏറ്റവും കൂടുതൽ റാങ്കുകളും എ പ്ലസും  സ്വന്തമാക്കി വരുന്ന കോളേജിൻ്റെ, അക്കാദമിക രംഗത്തെ   മികവിൻ്റെ സാക്ഷ്യമാണ് ഇത്തവണത്തെ പരീക്ഷാഫലം. 


പാർട്ട് ടൈം ജോലിയിലൂടെയും  സംരംഭകത്വത്തിലൂടെയും സ്വയം പര്യാപ്തതയുടെ മാതൃക തീർത്ത കോളേജിലെ മുഴുവൻ വിദ്യാർഥിനികളെയും ചടങ്ങിൽ ആദരിക്കും.  ഉജ്വല വിജയം നേടിയ വിദ്യാർത്ഥിനികളെയും അദ്ധ്യാപകരെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നതായി പ്രിൻസിപ്പൽ  പ്രഫ. ഡോ. സി. മിനിമോൾ മാത്യു, വൈസ് പ്രിൻസിപ്പൽമാരായ ഡോ സി മഞ്ജു എലിസബത്ത് കുരുവിള, മിസ് മഞ്ജു ജോസ്, ബർസാർ റവ ഫാ കുര്യാക്കോസ് വെളളച്ചാലിൽ എന്നിവർ അറിയിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments