കുരുവിക്കൂട് തളിർ നാട്ടു ചന്തയ്ക്ക് സ്ഥിരം കെട്ടിട സൗകര്യമൊരുക്കും...
എലിക്കുളം കുരുവിക്കൂട് തളിർ നാട്ടു ചന്തയക്ക് കുരുവിക്കൂടുള്ള
ബ്ലോക്ക് പഞ്ചായത്ത്ഭൂമിയിൽ നിർമ്മിക്കുന്ന കെട്ടിട സമുച്ചയത്തിൽ
സൗകര്യപ്രദമായ ഇടം അനുവദിക്കുമെന്ന് പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ ജയദീപ് പാറയ്ക്കൽ പറഞ്ഞു.
കഴിഞ്ഞ ഏഴു വർഷക്കാലത്തിലധികമായി മുടങ്ങാതെ പ്രവർത്തിച്ചു വരുന്ന ആഴ്ച ചന്ത കേരളത്തിന് എലിക്കുളം പകരുന്ന മാതൃകയാകണന്ന് കർഷക സംഗമം ഉദ്ഘാടനം ചെയ്ത ഗ്രാമ പഞ്ചായത്ത്പ്രസിഡൻ്റ് യമുനാ പ്രസാദ് പറഞ്ഞു.
കർഷക പ്രതിഭകളായ കെ.കെ വാസു കരിമുണ്ടയിൽ, ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ, പയസ് സേവ്യർ നരിതൂക്കിൽ, മഞ്ജു ടോണിപന്തലാടിക്കൽ, ഏറ്റവും കൂടുതൽ കാർഷികോത്പ്പന്നങ്ങൾ വിപണിയിൽ നിന്നും വാങ്ങിയ ചന്ദ്രശേഖരൻ നായർ പൊൻകുന്നം എന്നിവരെ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പൊന്നാടയിച്ച് ആദരിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മാത്യൂസ് പെരുമനങ്ങാട്ട് അദ്ധ്യക്ഷനായി ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ ജയദീപ് പാറയ്ക്കൽ മുഖ്യപ്രഭാഷണവും അസി: കൃഷി ഓഫീസർ എ.ജെ അലക്സ് റോയ് പദ്ധതി വിശദീകരണവും നടത്തി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സൂര്യാ മോൾ, അസി:
കൃഷി ഓഫീസർ പി .എസ് പ്രജീഷ്ചെ റുവള്ളി തളിർ സെക്രട്ടറി
വിത്സൻപാമ്പൂരിക്കൽ വൈസ് പ്രസിഡൻ്റ് രാജു അമ്പലത്തറ ട്രഷറർ ഔസേപ്പച്ചൻ ഞാറയ്ക്കൽ മോഹനകുമാർ കുന്നപ്പള്ളി കരോട്ട്,
ജോസ് പി കുര്യൻ പഴേപറമ്പിൽ,ടോമു ജോസ് ചൂനാട്ട്, ജോർജ് കുട്ടി പനച്ചിക്കൽ, പി.കെ ശശിധരൻ പാമ്പാടിയത്ത് , സി.ജെ. കുരുവിള ചീരാംകുഴിയിൽ, സി.വി. കുര്യാക്കോസ് ചീരാംകുഴിയിൽ, പി എസ് പ്രശാന്ത് പാലാത്ത്, കെ. വി മനോജ് കരിമുണ്ടയിൽ ടോണി ജോർജ് പന്തലാടിക്കൽ എന്നിവർ പ്രസംഗിച്ചു.
പച്ചക്കറി കൃഷി അറിയേണ്ടവ എന്ന വിഷയത്തിൽ പി.എസ്. സാബു അസി: കൃഷി ഓഫീസർ (റിട്ട) നയിച്ചു.
പച്ചക്കറിത്തൈകൾ വിത്തുകൾ കാർഷിക ലഘുലേഖകൾ എന്നിവയും വിതരണം ചെയ്തു. മികച്ച അടുക്കളത്തോട്ടത്തിന് ഓണത്തോടനുബന്ധിച്ച് സമ്മാനം നൽകുമെന്ന് നാട്ടു ചന്ത ഭാരവാഹികൾ അറിയിച്ചു.
70 12 23 03 34
.jpg)


0 Comments