വോളിബോള്‍ ആചാര്യന്‍ ഇല്ലം സാറിന്റെ ഓര്‍മ്മകള്‍ക്ക് മൂന്ന് പതിറ്റാണ്ട്



സംസ്ഥാന വോളിബോളിനെ അന്താരാഷ്ട്രത്തില്‍ തലത്തില്‍ ശ്രദ്ധേയമാക്കിയ വോളിബോളിന്റെ ആചാര്യന്‍ ഇല്ലം സാറിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന്‌  30 വര്‍ഷം തികയുന്നു.

പ്രൊഫ. വി. ജെ. സെബാസ്റ്റ്യന്‍ വെട്ടുകാട്ടില്‍ ആണ് വോളിബോള്‍ ലോകത്ത് ഇല്ലം സാര്‍ എന്ന ജനപ്രിയ പേരില്‍ അറിയപ്പെട്ടിരുന്നത്. മികച്ച വോളി കളിക്കാരന്‍, റെഫറി, സംഘാടകന്‍, ഇന്ത്യന്‍ വോളിബോള്‍ ടീം മാനേജര്‍ തുടങ്ങിയ മേഖലകളില്‍ ചരിത്ര നേട്ടങ്ങള്‍ സാധ്യമാക്കാന്‍ അദ്ദേഹത്തിനായി.

പാലാ സെന്റ് തോമസ് കോളേജിലെ പഠനകാലത്ത് കോളേജ് ടീമിനായും കേരള യൂണിവേഴ്സിറ്റിക്കായും മികച്ച പ്രകടനം നടത്തിയാണ് വോളിബോള്‍ രംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് കായിക രംഗത്ത് ഡിപ്ലോമ നേടിയ അദ്ദേഹം പാലാ ബി.എഡ് കോളേജില്‍ കായിക അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.

കേരള വോളിബോള്‍ അസോസിയേഷനും വി എഫ് ഐ യും എല്ലാം അഴിമതിയിലും ശീതസമരങ്ങളിലും മുങ്ങിയ സമയത്ത് ഇല്ലം സാറിന്റെ സംഘടനാ പാഠവം കൊണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കുകയും വോളിബോള്‍ അതിന്റെ സുവര്‍ണ കാലത്തില്‍ എത്തുകയും ചെയ്തു.


ഇന്ത്യന്‍ ഒളിമ്പിക് അസോ. എക്‌സി. മെമ്പര്‍, വിഎഫ്ഐ ജോയിന്റ് സെക്രട്ടറി, കേരള ഒളിമ്പിക് അസോ. സെക്രട്ടറി, കേരള വോളി അസോ. സെക്രട്ടറി, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി മെമ്പര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി, ഡെപ്യുട്ടി ചീഫ് ഡെമിഷന്‍, 1993 ധാക്ക സാഫ് ഗെയിംസ്, ഇന്ത്യന്‍ വോളി ടീം മാനേജറായി 1980 റഷ്യ, 1993 ജപ്പാന്‍, 1993 ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ മത്സരത്തിന് എത്തി.

1995-ല്‍ കായികരംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് വേള്‍ഡ് വോളിബോള്‍ അസോസിയേഷന്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. ചേര്‍ത്തല പള്ളിപ്പുറം വാഴത്തറ കുടുംബാഗം തങ്കമ്മയാണ് ഭാര്യ.
മക്കള്‍ : പരേതനായ സുനില്‍, സീമ. മരുമക്കള്‍ : പിങ്കി പണവിട കാണക്കാരി, ബിനു മൂലയില്‍ .ചങ്ങനാശ്ശേരി. കൊച്ചുമക്കള്‍ : തേജസ്, ശ്രേയസ്, നിദിന്‍, കെവിന്‍, കൃപ.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments