ഷി​ഗെല്ല - പ്രതിരോധിക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ : ഡോ.പ്രിൻസ് ജോസഫ്, സീനിയർ കൺസൾട്ടന്റ്, ജനറൽ മെഡിസിൻ, മാർ സ്ലീവാ മെഡിസിറ്റി,പാലാ



ഷി​ഗെല്ല - പ്രതിരോധിക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 
( ഡോ.പ്രിൻസ് ജോസഫ്, സീനിയർ കൺസൾട്ടന്റ്, ജനറൽ മെഡിസിൻ, മാർ സ്ലീവാ മെഡിസിറ്റി,പാലാ) 

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഷി​ഗെല്ല ബാധിച്ചവരുടെ എണ്ണം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.  കുടലിനെ ബാധിക്കുന്ന 'ഷിഗെല്ലോസിസ് എന്ന അതികഠിനമായ വയറിളക്ക രോഗത്തിന് കാരണമാകുന്ന ഒരു കൂട്ടം ബാക്ടീരിയകളാണ് ഷിഗെല്ല. രക്തമോ കഫമോ കലർന്ന കടുത്ത വയറിളക്കം, പനി, വയറുവേദന, ഛർദ്ദി എന്നിവയാണ് ഷിഗെല്ല രോ​ഗം ബാധിച്ചാലുളള പ്രധാന ലക്ഷണങ്ങൾ.

 കുട്ടികളിലാണ് ഈ രോഗം പെട്ടെന്ന് പിടിപെടാനും ഗുരുതരമാകാനും കൂടുതൽ സാധ്യത. മലിനമായ ജലവും ഭക്ഷണവും ഉപയോ​ഗിക്കുക, വ്യക്തിശുചിത്വമില്ലായ്മ, രോ​ഗിയുമായി നേരിട്ടുള്ള സമ്പർക്കം, ഈച്ചകൾ വഴി ബാക്ടീരിയ ഭക്ഷണത്തിൽ കലർന്ന് തുടങ്ങിയ കാരണങ്ങളാൽ ഷി​ഗെല്ല പിടിപിടാൻ സാധ്യതയുണ്ട്.

പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

. എപ്പോഴും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
. മലവിസർജ്ജനത്തിന് ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുൻപും കൈകൾ സോപ്പിട്ട് നന്നായി കഴുകുക.


. ആഹാരസാധനങ്ങൾ എപ്പോഴും അടച്ചു സൂക്ഷിക്കുക.
. പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.
. തുറസ്സായ സ്ഥലങ്ങളിൽ മലവിസർജ്ജനം നടത്താതിരിക്കുക. 
. രോ​ഗ പ്രതിരോധശേഷി കുറഞ്ഞവരെയും കുട്ടികളെയും പ്രത്യേകം ശ്രദ്ധിക്കുക.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments