നവീകരണം കഴിഞ്ഞിട്ടും മലങ്കര ഡാമിൽ വെള്ളമായില്ല



ഷട്ടറിന്റെ നവീകരണം വെള്ളിയാഴ്ചയോടെ അവസാനിച്ചെങ്കിലും മലങ്കര അണക്കെട്ടിലെ ജലനിരപ്പുയര്‍ന്നില്ല. ജലനിരപ്പ് തിങ്കളാഴ്ചയും 38 മീറ്ററായി താഴ്ന്ന നിലയിലാണ്. വൈദ്യുതി ഉത്പാദനം കുറച്ചതിനാല്‍ മൂലമറ്റം പവര്‍ ഹൗസില്‍ നിന്ന് അണക്കെട്ടിലേക്ക് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് ഗണ്യമായി കുറച്ചതാണ് കാരണം. മഴ കുറഞ്ഞതിനാല്‍ ഇന്നും നാളെയുമായി മൂലമറ്റം പവര്‍ ഹൗസില്‍ വൈദ്യുതി ഉത്പാദനം വര്‍ധിപ്പിച്ച് മലങ്കരയിലേക്ക് കൂടുതല്‍ അളവില്‍ വെള്ളം തുറന്നു വിടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 


ഡാമിന്റെ ഷട്ടറില്‍ അറ്റകുറ്റപണി ആരംഭിച്ചതിന് ശേഷം അണക്കെട്ടിന്റെ തീരങ്ങളിലുള്ള നൂറോളം കുടിവെള്ള പദ്ധതികള്‍ പ്രതിസന്ധിയിലായിരുന്നു. മാത്തപ്പാറയില്‍ നിന്ന് കൃത്യമായി പമ്പിംഗ് നടത്താത്തതിനാലും പമ്പിംഗിന്റെയും വിതരണത്തിന്റെയും പൈപ്പുകള്‍ തുടരെ തുടരെ പൊട്ടുന്നതിനാലും മുട്ടം പഞ്ചായത്ത് പ്രദേശത്തെ ജനങ്ങള്‍ കോരിച്ചൊരിയുന്ന മഴയത്തും കുടിവെള്ളം കിട്ടാതെ പരക്കം പായുകയാണ്. 

മുട്ടം, കുടയത്തൂര്‍, കരിങ്കുന്നം പഞ്ചായത്ത് പ്രദേശത്തേക്ക് ആവിഷ്‌കരിച്ച ജലജീവന്‍ മിഷന്‍ പദ്ധതിയിലാണ് ജനങ്ങളുടെ പ്രതീക്ഷ. എന്നാല്‍, സാമ്പത്തിക പ്രതിസന്ധിയും സാങ്കേതിക തടസങ്ങളും കാരണം ജലജീവന്‍ മിഷന്‍ പദ്ധതി ഇഴയുന്നതിനാല്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്. പെരുമറ്റം ശുചീകരണ ശാലയിലേക്കും മാത്തപ്പാറ പമ്പ് ഹൗസിലേക്കും പുതിയ മേട്ടോറുകള്‍ എത്തിക്കുന്നതിനും സ്ഥാപിക്കുന്നതിനും കുറഞ്ഞത് മൂന്ന് മാസമെങ്കിലും കാലതാമസമെടുക്കും. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments