മീനച്ചില്‍ അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മികച്ച വിജയം നേടിയവര്‍ക്ക് ആദരവ് നല്‍കി
മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ കുട്ടികളെ പ്രാപ്തരാക്കുന്നതില്‍ വിളക്കുമാടം സെന്റ് ജോസഫ് സ്‌കൂളും ഇടമറ്റം കെ.റ്റി.ജെ.എം. ഹൈസ്‌കൂളും കാലങ്ങളായി മുന്‍പന്തിയിലായിരുന്നുവെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ. പറഞ്ഞു.
മീനച്ചില്‍ അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍, എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വിജയിപ്പിച്ച വിളക്കുമാടം സെന്റ് ജോസഫ് സ്‌കൂളിനെയും ഇടമറ്റം കെ.റ്റി.ജെ.എം. ഹൈസ്‌കൂളിനെയും പ്ലസ്ടു വിന് മുഴുവന്‍ മാര്‍ക്കും നേടിയ ആന്‍ മരിയ സാബുവിനെയും എം.ജി. സര്‍വ്വകലാശാല ബി.കോം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ടിയ ബാസ്റ്റിനെയും ആദരിക്കുന്ന - മികവ് 2026 - ഉദ്ഘാടനം ചെയ്യുകയായിരുന്നു മാണി സി. കാപ്പന്‍ എം.എല്‍.എ. .
മെറിറ്റില്‍ സീറ്റ് കിട്ടാതെ മാനേജ്‌മെന്റ് ക്വോട്ടയിലാണ് പ്ലസ്ടുവിന് മുഴുവന്‍ മാര്‍ക്കും നേടിയ ആന്‍ മരിയ സാബു പഠിച്ചതെന്നും മാണി സി. കാപ്പന്‍ ഓര്‍മ്മിപ്പിച്ചു.
മീനച്ചില്‍ അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് പ്രസാദ് കൊണ്ടൂപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു.
യോഗത്തില്‍ മീനച്ചില്‍ അസി. രജിസ്ട്രാര്‍ ശ്രീജിത് എ.പി., മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് സുബി സുരേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയകുമാരി എം.എസ്., ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അമ്പിളി ജി. നായര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജിജി ജോമോന്‍,
പൈക വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോണി കുന്നപ്പള്ളി, ജോബി സെബാസ്റ്റ്യന്‍, സിജോ ജോസഫ് തുരുത്തിയില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സോണി ഓടച്ചുവട്ടില്‍ സ്വാഗതവും ഗോപകുമാര്‍ നന്ദിയും പറഞ്ഞു.
70 12 23 03 34
.jpg)


0 Comments