മഴക്കാലത്തും പേടിക്കാതെ യാത്ര ചെയ്യാം,റോഡ് പുനർ നിർമ്മിച്ചു.


മഴക്കാലത്തും പേടിക്കാതെ യാത്ര ചെയ്യാം,റോഡ് പുനർ നിർമ്മിച്ചു. 

 ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴ് ലക്ഷം രൂപ ഉപയോഗിച്ച് കരൂർ പഞ്ചായത്തിലെ കവറുമുണ്ട- ചെക്ക് ഡാം റോഡ് പുനർ നിർമ്മിച്ച തോടുകൂടി ജനങ്ങൾക്ക് ഭീതി കൂടാതെ ഏതു കാലാവസ്ഥയിലും സഞ്ചരിക്കാം എന്ന സ്ഥിതിയായി. കരൂർ പഞ്ചായത്തിലെ കവറുമുണ്ട- ചെക്ക് ഡാം റോഡ് ആണ് സംരക്ഷണഭിത്തി നിർമ്മിച്ച് ഉയർത്തി പുനർ നിർമ്മിച്ചിരിക്കുന്നത്.


 മഴക്കാലത്ത് ചെക്ക് ഡാം നിറഞ്ഞ് റോഡിലൂടെ കയറിയാണ് വെള്ളം ഒഴുകിയിരുന്നത് .ഇത് വലിയ അപകടങ്ങൾക്കിടയാക്കിയിരുന്നു. സ്കൂൾ കുട്ടികൾ ഉൾപ്പെടെ ധാരാളം ആളുകൾ കാൽനടയായി സഞ്ചരിക്കുന്ന റോഡാണിത്. 


ജില്ലാ പഞ്ചായത്ത് മുൻ ഭരണസമിതിയുടെ കാലത്ത് മെമ്പർ ആയിരുന്ന രാജേഷ് വാളിപ്ലാക്കൽ ആണ് നിർമ്മാണത്തിനു വേണ്ട തുക അനുവദിച്ചത്. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ നിന്ന് നിർമ്മാണ അനുമതി ലഭിക്കുന്നതിനു വന്ന താമസമാണ് നിർമ്മാണ പ്രവർത്തനങ്ങൾ വൈകാൻ കാരണമായത്. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments