പാലാ മുനിസിപ്പാലിറ്റിയിൽ ജനഹിതം അനുസരിച്ച് നേടിയെടുത്ത ഭരണം നഷ്ടപ്പെടാതിരിക്കാൻ പരമാവധി പരിശ്രമിക്കും: ഡിസിസി വൈസ് പ്രസിഡൻറ് ബിജു പുന്നത്താനം... പാലാ നഗരസഭയിലെ ഭിന്നതയുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് ഔദ്യോഗികമായി പുറത്തിറക്കിയ ആദ്യ പത്രക്കുറിപ്പ് ഇന്നിറങ്ങി.
ജനഹിതം അനുസരിച്ചാണ് പാലാ നഗരസഭയിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ കോൺഗ്രസ് വിട്ടുവീഴ്ചയും ത്യാഗവും ചെയ്ത് ഭരണസമിതി ഉണ്ടാക്കിയത്. പരസ്പരം കലഹിച്ച് ആ ഭരണസമിതി അഞ്ചുമാസ കാലയളവിനുള്ളിൽ ഭരണനഷ്ടം വരുത്തുന്ന സാഹചര്യം അംഗീകരിക്കുവാൻ കഴിയില്ല എന്ന് കോൺഗ്രസ് നേതൃത്വം നിലപാടെടുത്തു. ഈ മുന്നണി ഉണ്ടാക്കുവാൻ ഏറ്റവും അധികം ത്യാഗം സഹിച്ചത് കോൺഗ്രസ് തന്നെയാണ്.
അതിനാൽ കോൺഗ്രസ് കൗൺസിലർമാരുടെ ആത്മാഭിമാനം സംരക്ഷിച്ചുകൊണ്ടും, കൗൺസിലർമാരുടെ പരാതികൾ പരിഹരിച്ച് ഭരണം സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ വേണ്ട നടപടികൾ കോൺഗ്രസ് സ്വീകരിക്കും. അതിനുവേണ്ടി കോൺഗ്രസ് കൗൺസിലർമാരിൽ നിന്നുള്ള നിർദ്ദേശങ്ങൾ തേടിക്കൊണ്ട് സമവായ ശ്രമങ്ങളുടെ ഭാഗമായി ഇന്നും യോഗം ചേർന്നു. ഭൂരിപക്ഷം കൗൺസിലർമാരുടെയും അഭിപ്രായമനുസരിച്ചും പാർട്ടിയുടെ അഭിമാനം സംരക്ഷിച്ചും നേതൃത്വം കൈകാകൊള്ളുന്ന നിലപാട് അനുസരിക്കുവാൻ മുഴുവൻ കൗൺസിലർമാരും ബാധ്യസ്ഥരാണ് എന്നതും പാർട്ടി നേതൃത്വം ജനപ്രതിനിധികളെ അറിയിച്ചിട്ടുണ്ട്.
സമവായ ചർച്ചകൾ നടക്കുന്നതിനിടെ പ്രകോപനപരമായ പ്രസ്താവനകളും പോലും പാർട്ടിയുടെയും മുന്നണിയുടെയും ഭാഗമായ ഒരു കൗൺസിലർമാരിൽ നിന്നും ഉണ്ടാകരുത് എന്ന കർശന നിർദേശവും ഡിസിസി കോൺഗ്രസ് കൗൺസിലർമാർക്കും മുന്നണിയിലെ ഇതര കക്ഷികൾക്കും നൽകിയിട്ടുണ്ട്. ഇന്ന് ചേർന്ന് സമവായ യോഗങ്ങളിൽ അഡ്വക്കേറ്റ് ബിജുവിന് താനത്തിന് പുറമേ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സുരേഷ്, ഡിസിസി ജനറൽ സെക്രട്ടറി പ്രൊഫസർ സതീശ് ചൊള്ളാനി എന്നിവർ പങ്കെടുത്തു.
70 12 23 03 34
.jpg)


0 Comments