പൂവരണി സ്‌കൂള്‍ നിര്‍മ്മാണത്തിന് ഫണ്ട് അനുവദിച്ചത് മാണി സി. കാപ്പന്‍ എം.എല്‍.എ.






പൂവരണി ഗവ. യു.പി. സ്‌കൂളിന്റെ പുതിയ കെട്ടിട നിര്‍മ്മാണത്തിന് മാണി സി. കാപ്പന്‍ എം.എല്‍.എയാണ് ഫണ്ട് അനുവദിച്ചതെന്ന് സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് സിബി ജോസഫ് അറിയിച്ചു. 
 
പൂവരണി ഉള്‍പ്പെടെ ആറ് സ്‌കൂളുകള്‍ക്കാണ് 2021-22 കാലഘട്ടത്തില്‍ കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതി ലഭിച്ചത്.

ആദ്യം ഒരു കോടി രൂപയാണ് പൂവരണി സ്‌കൂള്‍ കെട്ടിടനിര്‍മ്മാണത്തിന് അനുവദിച്ചതെങ്കിലും പിന്നീട് മാണി സി. കാപ്പന്‍ ഇടപെട്ട് തുക 1.58 കോടിയായി ഉയര്‍ത്തുകയും 2023 ജനുവരി 24 ന് ഭരണാനുമതി നല്‍കുകയും ചെയ്തു. കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം 2025 ഒക്ടോബര്‍ 24 ന് മാണി സി. കാപ്പന്‍ എ.എല്‍.എ തന്നെയാണ് നിര്‍വ്വഹിച്ചതെന്നും കെട്ടിടംപണി ഇപ്പോള്‍ നടന്നുവരികയാണെന്നും പി.ടി.എ. പ്രസിഡന്റ് അറിയിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments