ചെയർ പേഴ്സണ് ഭൂരിപക്ഷവും ക്വോറവും നഷ്ടപ്പെട്ടു...... അവിശ്വാസത്തിന് മുൻപ് 20-ാം തീയതി എങ്കിലും ചെയർപേഴ്സൺ സ്വയമേ രാജി വയ്ക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ ...... പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവിൽ



ചെയർ പേഴ്സണ് ഭൂരിപക്ഷവും ക്വോറവും നഷ്ടപ്പെട്ടു...... അവിശ്വാസത്തിന് മുൻപ് 20-ാം തീയതി എങ്കിലും ചെയർപേഴ്സൺ സ്വയമേ രാജി വയ്ക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ : പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവിൽ

പാലാ നഗരസഭ ചെയർ പേഴ്സണിൽ ഭൂരിഭാഗത്തിനും വിശ്വാസം നഷ്ടപ്പെട്ടതിനാലാണ്  പാലാ നഗരസഭയുടെ ഭരണസ്തംബനം ഒഴിവാക്കാൻ പ്രതിപക്ഷത്തിൻ്റെ കടമയെന്ന നിലയിൽ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയത്.ചെയർപേഴ്സനോട് കൗൺസിലിൽ ചോദ്യം ചോദിക്കുമ്പോൾ മറുപടി പറയാത്തതിനാലാണ്  6 ചോദ്യങ്ങൾ ചോദിച്ച് ചട്ടം 7 പ്രകാരം  കൗൺസിൽ വിളിക്കാൻ പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഇതിൻ പ്രകാരം ഞങ്ങൾക്ക് മറുപടി അജണ്ടയിൽ തന്നെ രേഖാമൂലം കിട്ടി കഴിഞ്ഞു.


 സ്വയം അനുഭവിച്ചറിഞ്ഞ് പലരും പരസ്യമായി ചെയർ പേഴ്സണിൽ അവിശ്വാസം രേഖപ്പെടുത്തിയതിനാൽ അവിശ്വാസ പ്രമേയം പാസാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.പാലായിലെ ഭരണസ്തംബനത്തിൻ്റെ പതിനൊന്ന് കാരണങ്ങൾ നിരത്തി ഞങ്ങൾ അവിശ്വാസ പ്രമേയം നൽകിയതിനാലും അവിടെ അദ്യക്ഷ പദം വഹിക്കുന്നത് ചെയർപേഴ്സൺ അല്ലാത്തതിനാലും വിശദമായി അവതരിപ്പിക്കാൻ ഞങ്ങൾക്ക് അവസരം ഉണ്ട്.  ഒരു കൗൺസിൽ വച്ച് 10 മിനിട്ട് പോലും വേണ്ടാത്ത വിഷയത്തിന്  തുടർച്ചയായി ഓരോ അജണ്ട വച്ച് 4 കൗൺസിൽ കൂടാൻ ചെയർപേഴ്സൺ തീരുമാനിച്ചത് കൗൺസിലിൻ്റെ അന്തസ്സിനും കൗൺസിലർമാരോടുള്ള അവഹേളനവും ആയിട്ടാണ് ഞങ്ങൾ കണ്ടത്. കൗൺസിൽ യോഗത്തിൻ്റെ അന്തസ്സ് കളഞ്ഞുള്ള ഈ പിള്ളേര് കളിയോട് ഞങ്ങൾ യോജിക്കുന്നില്ല.

അതു കൊണ്ടാണ് തുടരെയുള്ള കൗൺസിലിൽ ഞങ്ങൾ പങ്കെടുക്കുന്നില്ലയെന്ന് പ്രതിപക്ഷം തീരുമാനിച്ചത്.കൗൺസിൽ കൂടാൻ ക്വോറം തികയണമെ ങ്കിൽ  9 പേർ വേണം. പക്ഷെ 7 പേർ മാത്രമാണ് രണ്ടാമത്തെ ദിവസത്തെ കൗൺസിലിൽ പങ്കെടുത്തത്. അതു കൊണ്ടാണ് കൗൺസിൽ നടക്കാതെ യോഗം പിരിച്ചുവിട്ടത്.ചെയർപേഴ്സൺ ചോദ്യം ചോദിക്കുമ്പോൾ മുഴുവൻ പറയിക്കാതെ ഇടയ്ക്ക് കയറി അദ്ധ്യഷയെന്ന അധികാരം വച്ച് ചോദ്യവുമായി ബന്ധം ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ഞങ്ങളിൽ പ്രകോപനം സൃഷ്ടിക്കാനും അതുവഴി സഹതാപം ഉണ്ടാക്കാനുമാണ് ചെയർപേഴ്സൺ ശ്രമിക്കുന്നതെന്നും അതുകൊണ്ടാണ് തുടർച്ചയായി കൗൺസിലുകൾ വച്ചിരിക്കുന്നതെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു.


 അവിശ്വാസ പ്രമേയം പാസാകുമെന്ന് ഞങ്ങൾക്ക് ഉറപ്പ് ഉള്ളതിനാൽ ചെറുപ്പക്കാരിയായ ചെയർപേഴ്സനെ ഒരു തരത്തിലും വരും ദിവസങ്ങളിൽ ഞങ്ങൾ ബുദ്ധിമുട്ടിക്കാൻ അഗ്രഹിക്കുന്നില്ല.ചെയർപേഴ്സൺ 21-ാം തീയതിയിലെ അവിശ്വസ പ്രമേയത്തെ നേരിടാതെ 20-ാം തീയതി എങ്കിലും സ്വയമേ രാജിവയ്ക്കുമെന്നാണ് ഞങ്ങൾ പ്രതീഷിക്കുന്നതെന്നും ബിജു പാലുപ്പടവൻ പറഞ്ഞു. അവിശ്വാസം പാസാകുമെന്ന് ഉറപ്പായ സാഹചര്യത്തിലും വളഞ്ഞ വഴിയിൽ ഭരണത്തിലെത്താൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments