പാലാ അഡാർട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ "തൂഫാൻ - 2026, ലഹരി മുക്ത ചേന്നാട് " എന്ന ലക്ഷ്യവുമായി ചേന്നാട് സെന്റ് മരിയ ഗോരെത്തി സ്കൂളിലെ കുട്ടികൾ ലഹരി വിരുദ്ധ ദിനാചാരണം നടത്തി.


പാലാ അഡാർട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ "തൂഫാൻ - 2026, ലഹരി മുക്ത ചേന്നാട് " എന്ന ലക്ഷ്യവുമായി ചേന്നാട് സെന്റ് മരിയ ഗോരെത്തി സ്കൂളിലെ  കുട്ടികൾ ലഹരി വിരുദ്ധ ദിനാചാരണം നടത്തി. 

റാലിയിൽ പ്ലകാർഡുകളും മുദ്രാവാക്യങ്ങളുമായി അധ്യാപകരും ചേന്നാട് നിവാസികളും, കുട്ടികളും പങ്കെടുത്തു. ഇന്ത്യൻ ആർമി ഓഫീസർ അനൂപ് കെ.ആർ റാലി ഫ്ലാഗ് ഓഫ് ചെയ്തു . സ്കൂൾ മാനേജർ ഫാദർ ഓസ്റ്റിൻ കച്ചിറമറ്റത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ജനകീയ സദസ്സിൽ ഈരാറ്റുപേട്ട എ എസ്‌ ഐ  വിജയരാജ് ലഹരി വിരുദ്ധ സന്ദേശം നൽകി. 


പൂഞ്ഞാർ മെഡിക്കൽ ഓഫീസർ ഡോക്ടർ ടിസ മുഖ്യ പ്രഭാഷണം നടത്തി..  വാർഡ് മെമ്പർ  ജോൻസി ജിനോ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പി. ടി. എ പ്രസിഡന്റ്‌  ജൂബി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൈകൊട്ടികളി, സ്കിറ്റ്, പ്രസംഗം, പോസ്റ്റർ പതിപ്പിക്കൽ, നൃത്താവിഷ്കാരം, എന്നിവയിലൂടെ പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തി.


 സ്കൂൾ അധ്യാപിക ദൃശ്യ മേരി വർക്കി എഴുതി തയ്യാറാക്കിയ സ്കിറ്റിൽ കുട്ടികളോടൊപ്പം ടീച്ചറും അഭിനയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ് സിസ്റ്റർ ലിസ് ജോസ്, മുൻ പി ടി എ പ്രസിഡന്റ്‌ ബാബു ജോസഫ്  എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments