ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് പാലായിൽ
പ്രൗഢോജ്വല തുടക്കം.....ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന് പാലായിൽ കൊടി ഉയർന്നു.
നാളെ രാവിലെ ഒൻപതിന് സ . പുഷ്പൻനഗറിൽ (പാലാ മുനിസിപ്പൽ ടൗൺഹാൾ) ആരംഭിക്കുന്ന പ്രതിനിധി സാമ്മളനം സംസ്ഥാന പ്രസിഡന്റ് വി വസിഫ് ഉദ്ഘാടനം ചെയ്യും. 11 വരെയാണ് ജില്ലാ സമ്മേളനം.
സമ്മേളനത്തിന് മുന്നോടിയായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ മൺമറഞ്ഞ നേതാക്കളുടെ സ്മൃതി മണ്ഡപങ്ങളിൽ നിന്ന് എത്തിയ കൊടിമര-പതാക ജാഥകൾ എത്തിച്ചേർന്നതോടെയാണ് സമ്മേളനത്തിന് പതാക ഉയർന്നത്. പൊതുസമ്മേളന കേന്ദ്രമായ. എ വി റസ്സൽ നഗറിൽ (കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് മൈതാനം)
സ്വാഗതസംഘം ചെയർമാൻ ലാലിച്ചൻ ജോർജ് പതാക ഉയർത്തി.
വിവിധ കേന്ദ്രങ്ങളിൽ നിന്ന് എത്തിയ പതാക-കൊടിമര ജാഥകൾ മരിയൻ ജങ്ഷനിൽ സംഗമിച്ച് ഘോഷയാത്രയുടെ അകമ്പടിയിലാണ് പൊതുസമ്മേളന നഗറിൽ എത്തിച്ചത്. വിവിധ ബ്ലോക്ക് കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയാണ് ജാഥകൾ പാലായിൽ എത്തി സംഗമിച്ചത്.
പുതുപ്പള്ളിയിലെ സ. ഫിലിപ് ജോൺ പനച്ചിക്കാടിന്റെ സ്മൃതിമണ്ഡപത്തിൽ നിന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്ത് ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അനീഷ് അന്തിയോസിന്റെ നേതൃത്വത്തിൽ എത്തിച്ച പതാക ലാലിച്ചൻ ജോർജ് ഏറ്റുവാങ്ങി.
ചിങ്ങവനത്തെ എം അനീഷിന്റെ സ്മൃതിമണ്ഡപത്തിൽ നിന്ന് എം കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്ത് ജില്ലാ കമ്മിറ്റിയംഗം അജിൻ കുരുവിളയുടെ നേതൃത്വത്തിൽ എത്തിച്ച പതാക ജോയികുഴിപ്പാല ഏറ്റുവാങ്ങി.
കടുത്തുരുത്തിയിലെ എം ആർ രാജീവിന്റെ സ്മൃതിമണ്ഡപത്തിൽ നിന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി വി സുനിൽ ഉദ്ഘാടനം ചെയ്ത് ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ടി എസ് ശരത്തിന്റെ നേതൃത്വത്തിൽ എത്തിച്ച കൊടിമരം സജേഷ് ശശി ഏറ്റുവാങ്ങി.
ഏറ്റുമാനൂരിലെ കറ്റോട് ബാബു ജോർജിന്റെ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എൻ വേണുഗോപാൽ ഉദ്ഘാടനം ചെയ്ത് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം റിജേഷ് കെ ബാബുവിന്റെ നേതൃത്വത്തിൽ എത്തിച്ച കൊടിമരം ജിൻസ് ദേവസ്യ ഏറ്റുവാങ്ങി.
പ്രതിനിധി സമ്മേളനം നാളെ തുടക്കമാകും
നാളെ രാവിലെ സ. പുഷ്പൻ നഗറിൽ ചെരുന്ന പ്രതിനിധി സമ്മേളനത്തിൽ 43 ജില്ലാ കമ്മിറ്റി അംഗങ്ങളടക്കം 347 പ്രതിനിധികൾ പങ്കെടുക്കും.
രാവിലെ ഒൻപതിന് രജിസ്ട്രേഷനാട് കൂടിയാകും തുടക്കം. സമ്മേളന നടപടികളുടെ നിയന്ത്രണത്തിന് വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്ത ശേഷം സമ്മേളന നഗറിൽ
പതാക ഉയർത്തും. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷം പ്രതിനിധി സമ്മളനം ആരംഭിക്കും. സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്യും.
ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബു സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും.
സംസ്ഥാന ഭാരവാഹികളായ എം ഷാജർ, ആർ ശ്യാമ, ഡോ. ഷിജുഖാൻ എന്നിവരും പങ്കെടുക്കും.
വൈകിട്ട് അഞ്ചിന് നടക്കുന്ന സാംസ്കാരിക സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി കമ്മിറ്റിയംഗം വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അഡ്വ. മഹേഷ്ചന്ദ്രൻ അധ്യക്ഷനാകും. അഡ്വ. റെജി സഖറിയ, ഗായത്രിവർഷ എന്നിവർ സംസാരിക്കും. പ്രതിനിധി സമ്മേളനം 10നും തുടരും.
11ന് വൈകിട്ട് നാലിന് കെഎസ്ആർടിസി ജങ്ഷനിൽനിന്ന് യുവജന റാലി ആരംഭിക്കും. ജില്ല കേന്ദ്രീകരിച്ച് നടത്തുന്ന റാലിയിൽ പതിനായിരത്തിൽപരം പ്രവർത്തകർ പങ്കെടുക്കും. തുടർന്ന് സ. എ വി റസ്സൽ നഗറിൽ (കൊട്ടാരമറ്റം ബസ് സ്റ്റാൻഡ്) ചേരുന്ന പൊതുസമ്മേളനം മുൻ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഉദ്ഘാടനം ചെയ്യും. സമ്മേളനശേഷം കോഴിക്കോട് ഫ്ലോട്ടിംങ് തീയറ്റർ അവതരിപ്പിക്കുന്ന മിസ- നാടകവും ഉണ്ടാകും.
70 12 23 03 34


.jpg)


0 Comments