അഡ്വ. ടി.വി. എബ്രഹാം അനുസ്‌മരണവും എക്സലൻസ് അവാർഡു വിതരണവും ജൂലൈ 31 വെള്ളിയാഴ്ച കൊഴുവനാലിൽ നടക്കുമെന്ന് സംഘാടകർ പാലായിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു .



അഡ്വ. ടി.വി. എബ്രഹാം അനുസ്‌മരണവും
എക്സലൻസ് അവാർഡു വിതരണവും 
ജൂലൈ 31 വെള്ളിയാഴ്ച കൊഴുവനാലിൽ നടക്കുമെന്ന് സംഘാടകർ പാലായിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു .


കേരള രാഷ്ട്രീയ-പൊതുപ്രവർത്തന മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വമായിരുന്ന അഡ്വ. ടി.വി. എബ്രഹാമിന്റെ അനുസ്‌മരണവും എക്‌സലൻസ് അവാർഡു വിതരണവും ജൂലൈ 31 വെള്ളിയാഴ്ച കൊഴുവനാലിൽ നടക്കും.
 അഡ്വ. ടി.വി. എബ്രഹാം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഉച്ചകഴിഞ്ഞ് 2.30-ന് കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്കൂൾ ഹാളിലാണ് അനുസ്മരണ സമ്മേളനവും അവാർഡ് വിതരണവും സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഫൗണ്ടേഷൻ വൈസ് പ്രസിഡൻ്റ് അഡ്വ. ഫ്രാൻസിസ് തോമസും സെക്രട്ടറി ഷിബു തെക്കേമറ്റവും പത്രസമ്മേളനത്തിൽ അറിയിച്ചു. 

തുടർച്ചയായ 13-ാം വർഷമാണ് അനുസ്‌മരണവും അവാർഡു വിതരണവും നടക്കുന്നതെന്നും അവർ പറഞ്ഞു.
          മാണി സി. കാപ്പൻ എം.എൽ.എ യുടെ അധ്യക്ഷതയിൽ ചേരുന്ന  സമ്മേളനത്തിൽ  കേരള ജലവിഭവ ഭവനനിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മേൻസ് ജോസഫ് ഉദ്ഘാടനം നിർവഹിക്കും. അഡ്വ. എം. ജെ. സെബാസ്റ്റ്യൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ ഫാ. ജോസ് നെല്ലിക്കത്തേരുവിൽ അനുഗ്രഹ പ്രഭാഷണവും മുൻ എം.പി. പി. സി. തോമസ്  അനുസ്മരണ പ്രഭാഷണവും നടത്തും.

       

തുടർന്ന് വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ഫൗണ്ടേഷന്റെ പുരസ്കാരങ്ങൾ വിശിഷ്ടാതിഥികൾ വിതരണം ചെയ്യും.
                
അഡ്വ ടി വി എബ്രാഹം ഫൗണ്ടേഷൻ പ്രസിഡന്റ് മുൻ എം.എൽ.എ പി. സി. ജോസഫ് , കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസി പൊയ്കയിൽ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ബാബു കെ ജോർജ് , ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാജൻ മണിയങ്ങാട്ട്, ഗ്രാമപഞ്ചായത്ത് മെമ്പർ ജെസ്സി ജോർജ്, അഡ്വ ടി വി അബ്രാഹം ഫൗണ്ടേഷൻ വൈസ് പ്രസിഡൻ്റ് അഡ്വ. ഫ്രാൻസിസ് തോമസ്, കൊഴുവനാൽ ലയൺസ് ക്ലബ് പ്രസിഡൻ്റ് സാബു എൻ എസ് , ഫൗണ്ടേഷൻ സെക്രട്ടറിയും പി ടി എ പ്രസിഡൻ്റുമായ ഷിബു തെക്കേമറ്റം, ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി പ്രഫ. കൊച്ചുത്രേസ്യാ എബ്രാഹം, നോബി അബ്രാഹം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.

 അഡ്വ. ടി.വി. എബ്രഹാം 

കൊഴുവനാൽ കൈപ്പൻപാക്കൽ പരേതനായ വർക്കിയുടെയും റോസമ്മയുടെയും നാലാമത്തെ പുത്രനായിരുന്ന അഡ്വ. ടി.വി. എബ്രഹാം പൊതുരംഗത്തും സഹകരണ മേഖലയിലും രാഷ്ട്രീയരംഗത്തും ശ്രദ്ധേയമായ സേവനങ്ങൾ കാഴ്ചവെച്ച വ്യക്തിത്വമായിരുന്നു.


കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും ഉന്നതാധികാര സമിതി അംഗമായും പ്രവർത്തിച്ച അദ്ദേഹം റബർ ബോർഡ് ഡയറക്ടർ ബോർഡ് അംഗം, കുറവിലങ്ങാട് GAICO ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, കൊഴുവനാൽ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, കൊഴുവനാൽ ലയൺസ് ക്ലബ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചു.

കോട്ടയം ജില്ലാ കൗൺസിലിന്റെ പ്രഥമ പ്രസിഡന്റായും ജില്ലാ കൗൺസിൽ പ്രസിഡന്റുമാരുടെ ചേംബറിന്റെ സംസ്ഥാന സെക്രട്ടറിയായും ജില്ലാ വികസന സമിതി അംഗമായും കോട്ടയം മെഡിക്കൽ കോളേജ്, കെ.എസ്.ആർ.ടി.സി., കെ.ടി.ഡി.സി. തുടങ്ങിയ സ്ഥാപനങ്ങളുടെ വിവിധ ഉപദേശക–ഡയറക്ടർ ബോർഡുകളിലും അദ്ദേഹം അംഗമായിരുന്നു. കൊഴുവനാൽ ഗ്രാമപഞ്ചായത്ത് അംഗം, കേരള സർവകലാശാല യൂണിയൻ വൈസ് ചെയർമാൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു.


കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, കെ.എസ്.സി. ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ പദവികൾ ഉൾപ്പെടെ നിരവധി രാഷ്ട്രീയ–സാമൂഹിക ഉത്തരവാദിത്വങ്ങൾ വഹിച്ച അദ്ദേഹം വിവിധ ട്രേഡ് യൂണിയനുകളുടെയും സർവീസ് സംഘടനകളുടെയും നേതൃത്വവും വഹിച്ചു.

മണലുങ്കൽ സെന്റ് അലോഷ്യസ് ഹൈസ്കൂൾ, പാലാ സെന്റ് തോമസ് കോളേജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം.

പൊതുസേവനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും ജീവിതം സമർപ്പിച്ച അഡ്വ. ടി.വി. എബ്രഹാമിന്റെ സംഭാവനകൾ ഇന്നും സമൂഹത്തിന് പ്രചോദനമായി നിലനിൽക്കുന്നതായി വിവിധ മേഖലകളിലെ പ്രവർത്തകർ അനുസ്മരിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments