പാലാ തൊടുപുഴ റോഡിൽ പിഴക് രാമപുരം കവലയിൽ പ്രവർത്തിക്കുന്ന തട്ടുകടയിൽ മോഷണം.സി.സി. ടി.വി. ദൃശ്യങ്ങളും നാട്ടുകാരുടെ പ്രതികരണവും ഈ വാർത്തയോടൊപ്പം


പാലാ തൊടുപുഴ റോഡിൽ പിഴക് രാമപുരം കവലയിൽ പ്രവർത്തിക്കുന്ന തട്ടുകടയിൽ മോഷണം.

ചൊവ്വാഴ്ച രാത്രി 11:30 യോടെയാണ് മോഷ്ടാക്കൾ കടയ്ക്കുള്ളിൽ കടന്ന് കവർച്ച നടത്തിയത്...... 
മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യുവാക്കളായ രണ്ടംഗ സംഘമാണ് മോഷണം നടത്തിയത്. 


പിഴക് സ്വദേശിയായ ഷോബി എന്നയാളുടെ ഉടമസ്ഥതയുള്ളതാണ് തട്ടുകട. സമീപവാസിയായ ബാബു എന്നയാളാണ് നിലവിൽ ദിവസ വാടകയ്ക്ക് തട്ടുകട നടത്തുന്നത്. ഇന്നലെ കട നേരത്തെ അടച്ചിരുന്നു.. കടയുടെ മുൻവശം ഷട്ടറിന് പകരം ഗ്ലാസ് കൊണ്ടുള്ള ഡോറാണ്. രാത്രി 11 കാലോടെ ചായ തട്ടിന്റെ വശത്തെ ഗ്ലാസ് ഡോർ ഇളക്കിമാറ്റിയാണ് യുവാക്കൾ അകത്തു കടന്നത്. 

.സി.സി. ടി.വി. ദൃശ്യങ്ങളും നാട്ടുകാരുടെ പ്രതികരണവും  👇👇👇


മുഖംമൂടി ധരിക്കാത്തതിനാൽ യുവാക്കളുടെ മുഖം വ്യക്തമാണ്. മേശവലിപ്പിൽ ഉണ്ടായിരുന്ന പണം അപഹരിച്ചിട്ടുണ്ട്. മോഷണത്തിനിടയിൽ സിസിടിവി ക്യാമറ കണ്ടതോടെ ക്യാമറ മറച്ചുവയ്ക്കുകയും ചെയ്തു. ബാബു നിലവിൽ സ്ഥലത്തില്ല. കട ഉടമയായ ഷോബി രാമപുരം പോലീസിൽ പരാതി നൽകി. 


പിഴക് പ്രദേശത്ത് മോഷണങ്ങൾ വർധിച്ചുവരുന്നതായി പ്രദേശവാസികൾ പറയുന്നു. വ്യാപാര സ്ഥാപനങ്ങളിലും സ്കൂളിലും അടക്കം മോഷണം നടന്നെങ്കിലും പ്രതികളെ പിടിക്കാൻ ആയിട്ടില്ല. ലഹരി സംഘങ്ങളും ഇത്തരം മോഷണക്കു പിന്നിൽ ഉണ്ടെന്നാണ് ആക്ഷേപം ഉയരുന്നത്..




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments