നാട്ടുകാരുടെ ഏതിർപ്പിനെ അവഗണിച്ചു അനധികൃതമായി പ്രവർത്തിച്ചിരുന്ന പന്നിഫാം എം എൽ എ നേരിട്ടത്തി പൂട്ടി..!!



നാട്ടുകാരുടെ ഏതിർപ്പിനെ അവഗണിച്ചു അനധികൃതമായി പ്രവർത്തിച്ചിരുന്ന പന്നിഫാം എം എൽ എ നേരിട്ടത്തി പൂട്ടി..!!

 വർഷങ്ങളായി വാളികുളം പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളുടെ ഉറക്കം കെടുത്തിയിരുന്ന പന്നി ഫാം മാണി സി കാപ്പൻ എം.എൽ.എ നേരിട്ട് എത്തി അട ച്ചു പൂട്ടി. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് എം എൽ എ നേരിട്ടത്തി അടച്ചുപൂട്ടിയത് പഞ്ചായത്തിൽ നിന്നും ഫാം നിർത്താൻ പലപ്രാവശ്യം നോട്ടീസ് കൊടുക്കുകയും നേരിട്ടും രേഖാമൂലവും അറിയിച്ചിട്ടും ഫാം തുടർന്നവരുകയായിരുന്നു .


ആർ ഡി ഓ യുടെ ഉത്തരവിനെ മറികടന്നാണ് ഫാം നടത്തിയിരുന്നത്. സമീപ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളുടെ പരാതിക്കാണ് പരിഹരമായത് സമീപ കിണറുകളിലേക്ക് മാലിന ജലം ഒഴുകിയെത്തി ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. 


ഈച്ച ശല്യവും ദുർഗന്ധവും അസ്സഹ്യമായതിനെ തുടർന്നാണ് നാട്ടുകാർ എം എൽ എ ക്ക്‌ പരാതി നൽകിയത് പരാതിയെ തുടർന്ന് മേലുകാവ് പോലീസും പഞ്ചായത്ത്‌ അധികാരികളും എം എൽ എ യുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയിരുന്നു .


പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലാലി സണ്ണി,യു ഡി ഫ് ചെയർമാൻ ബിന്നി ചോക്കാട്ട്, ജോസ് വടക്കേക്കര, സിബി അഴകൻപറമ്പിൽ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മണിക്കുട്ടി സന്തോഷ്‌, മെമ്പർമാരായ ജ്യോതിലക്ഷ്മി, സ്നേഹ തോമസ്, ഷേർലി സാബു, പി ഡി സെബാസ്റ്റ്യൻ, സജിമോൻ കുഞ്ഞപ്പൻ,തങ്കച്ചൻ മൂളകുന്നം, എം പി കൃഷ്ണൻനായർ,  ജോൺ മാളിയേക്കൽ, വിൽ‌സൺ പുന്നാ ങ്കണ്ടം, അപ്പച്ചൻ മയിലക്കൽ, സന്തോഷ്‌ വച്ചിക്കച്ചാലിൽ എന്നിവർ നേതൃത്വം നൽകി.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments