കോൺഗ്രസ് പാലം വലിച്ചു ..... പാലാ നഗര സഭാ ചെയർപേഴ്‌സൺ ദിയ ബിനു പുറത്തായി


കോൺഗ്രസ് പാലം വലിച്ചു ..... പാലാ നഗര സഭാ ചെയർപേഴ്‌സൺ  ദിയ ബിനു പുറത്തായി.

അവിശ്വാസ പ്രമേയത്തിലൂടെ പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം പുറത്തായി. പ്രതിപക്ഷത്തെ 12 കൗണ്‍സിലര്‍മാര്‍ക്കൊപ്പം കോണ്‍ഗ്രസിലെ 4 കൗണ്‍സിലര്‍മാരും വൈസ് ചെയർപേഴ്സൺ മായാ രാഹുലും  അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു... പാര്‍ട്ടി നേതൃത്വത്തിന്റെ വിപ്പ് ലംഘിച്ചാണ് കോൺഗ്രസ്സ് കൗൺസിലർമാർ  യോഗത്തിനെത്തിയത്.

യോഗത്തിൽ പങ്കെടുത്ത 17 പേരും ചെയർപേഴ്സൺ ദിയ ബിനുവിൽ അവിശ്വാസം രേഖപ്പെടുത്തി .

തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ (കോട്ടയം) ട്രീസാ ജോസായിരുന്നു വരണാധികാരി.

ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള വോട്ടെടുപ്പ് ആണ് നടന്നത്.

സഭയിൽ ഹാജരായ 17 കൗൺസിലർമാരും ദിയാ ബിനുവിന് എതിരെ വോട്ടു രേഖപ്പെടുത്തി .





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments