ഫിഫ ലോകകപ്പ് വേദിയിൽ പാലായുടെ അഭിമാനമായി അലൻ ബാബു ചെറുവള്ളി..
ലോക ഫുട്ബോളിന്റെ ഏറ്റവും വലിയ മാമാങ്കമായ ഫിഫ ലോകകപ്പിൽ പാലായുടെ സാന്നിധ്യമായി അലൻ ശ്രദ്ധേയനാകുന്നു. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ അമേരിക്കയിൽ നടക്കുന്ന മത്സരങ്ങളിൽ ഫൈനൽ ഉൾപ്പെടെ എട്ട് മത്സരങ്ങളുടെ Flag Display Ceremony-യിൽ പങ്കെടുക്കാൻ അലന് അവസരം ലഭിച്ചു. ഈ ചടങ്ങിൽ പങ്കെടുക്കുന്ന ഏക മലയാളിയാണ് അലൻ.
ഒരു വർഷം മുമ്പ് ആരംഭിച്ച കർശനമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് അലൻ ഈ നേട്ടത്തിലെത്തിയത്. ശാരീരികക്ഷമതാ പരിശോധന, എഴുത്തുപരീക്ഷ, അഭിമുഖം തുടങ്ങി വിവിധ ഘട്ടങ്ങൾ വിജയകരമായി പിന്നിട്ട ശേഷമാണ് 10 ലക്ഷത്തിലധികം അപേക്ഷകരിൽ നിന്ന് ഏകദേശം അഞ്ച് ശതമാനം പേർക്ക് മാത്രം തിരഞ്ഞെടുപ്പ് ലഭിച്ചത്. അതിൽ Flag Display Ceremony-യ്ക്കായി തിരഞ്ഞെടുക്കപ്പെട്ടത് അലന് ഏറെ അഭിമാനകരമായ നേട്ടമാണ്.
ഈ അവസരത്തിലൂടെ സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കാനും ലോകപ്രശസ്ത ഫുട്ബോൾ താരങ്ങളെ അടുത്ത് കാണാനും ലോകകപ്പ് മത്സരങ്ങൾ നേരിൽ ആസ്വദിക്കാനും കഴിയുന്നത് കടുത്ത ഫുട്ബോൾ ആരാധകനായ അലൻ തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി കാണുന്നു.
പാലാ ചെറുവള്ളിൽ ബിസിനസ്സുകാരനും മുൻ വോളിബോൾതാരവുമായിരുന്ന ചെറുവള്ളിൽ ബാബുവിന്റെയും അൻസമ്മയുടെയും മൂന്ന് ആൺമക്കളിൽ മൂത്തയാളാണ് അലൻ. അമേരിക്കയിൽ Consultancy Construction Manager ആയി ജോലി ചെയ്യുന്നു. ഭാര്യ ജെയ്ൻ Barclays Bank-ൽ Senior Manager ആണ്. മകൻ: ലൂക്ക.
ഫിഫ ലോകകപ്പിന്റെ ചരിത്രവേദിയിൽ പാലായുടെ സാന്നിധ്യം അറിയിക്കുന്ന അലന്റെ ഈ നേട്ടം നാടിനാകെ അഭിമാനമായി മാറിയിരിക്കുകയാണ്.
70 12 23 03 34

.jpg)


0 Comments