പാലാ പൂവരണിയില്‍ കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ പ്രതിയായ തൊടുപുഴ സ്വദേശി ജിജോ ജോര്‍ജ്ജിനെ പൂവരണിയിലുള്ള വീട്ടിലെത്തിച്ച് തെളിവെടുത്തു. പാലാ എസ് .ഐ. കെ. ദിലീപ് കുമാറിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം

പാലാ പൂവരണിയില്‍ കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ പ്രതിയായ തൊടുപുഴ സ്വദേശി ജിജോ ജോര്‍ജ്ജിനെ പൂവരണിയിലുള്ള വീട്ടിലെത്തിച്ച് തെളിവെടുത്തു. പാലാ എസ് .ഐ. കെ. ദിലീപ് കുമാറിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം 

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ജിജോയുടെ പൂവരണിയിലുള്ള വീടിന്റെ സമീപത്തുനിന്നും രണ്ടുകിലോ കഞ്ചാവ് പിടിച്ചെടുത്തത്. 

പാലാ എസ്.ഐ. കെ. ദിലീപ് കുമാറിന്റെ നേതൃത്വത്തില്‍ അന്ന് പൊലീസ് ജിജോയെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വന്ന പണമിടപാടിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇത് കഞ്ചാവിനുവേണ്ടിയുള്ള പണമാണെന്നാണ് സൂചന. 

എസ് ഐ. കെ. ദിലീപ് കുമാറിന് പുറമെ എസ്.ഐ. ജയചന്ദ്രന്‍, എ.എസ്.ഐ. ജിനു കെ.ആര്‍., എ.എസ്.ഐ. ഐസക്, പൊലീസുകാരായ മോനിഷ്, ശുഭ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments