കൊല്ലപ്പള്ളിയിൽ നിന്ന് പെട്ടിഓട്ടോ മോഷ്ടിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ
കൊല്ലപ്പള്ളി ഭാഗത്ത് നിന്ന് 2026 ഏപ്രിൽ 10-ന് വെളുപ്പിന് പെട്ടി ഓട്ടോ മോഷ്ടിച്ചുകൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് പ്രതികളെ മേലുകാവ് പൊലീസ് അറസ്റ്റ് ചെയ്തു.
ഇനായത് റെസഖ്, ആഷിഖ് മുഹമ്മദ്, അൽത്താഫ് നൂഹ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ അൽത്താഫ് നൂഹ് മറ്റൊരു മോഷണക്കേസിൽ നിലവിൽ ജയിലിലാണ്.
കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പാലാ ഡിവൈ.എസ്.പി.യുടെ മേൽനോട്ടത്തിൽ മേലുകാവ് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതികളെ കണ്ടെത്തിയത്. വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുകയും മറ്റ് സാങ്കേതിക തെളിവുകൾ ശേഖരിക്കുകയും ചെയ്തതിനെ തുടർന്നാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.
മേലുകാവ് സ്റ്റേഷൻ ഹൗസ് ഓഫീസർ സന്തോഷ് സജീവിന്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ ജസ്റ്റിൻ ജോസഫ്, രമേഷ് എ.സി., വനിതാ സി.പി.ഒ. സജിനി, സി.പി.ഒ. റൂബാസ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അറസ്റ്റിലായവർ മൂന്നുപേരും നിരവധി മോഷണക്കേസുകളിലും എൻഡിപിഎസ് കേസുകളിലും പ്രതികൾ ആയിട്ടുള്ളവരാണ്.
70 12 23 03 34
.jpeg)

.jpg)


0 Comments