അന്തീനാട് സ്‌കൂളില്‍ വിസ്മയം തീര്‍ത്ത് മജീഷ്യന്‍ കണ്ണന്‍മോന്‍... എന്റെ കൗമുദി ഉദ്ഘാടന ചടങ്ങ് വിസ്മയവേദിയായി മാറി....





പാലാ അന്തീനാട് ഗവ. എല്‍.പി. സ്‌കൂളിലെ പ്രീതി ടീച്ചറിനോട് കുറെ നല്ല പഴങ്ങള്‍ മനസ്സില്‍ സങ്കല്പിക്കാന്‍ മജീഷ്യന്‍ കണ്ണന്‍മോന്‍ പറഞ്ഞു. ആപ്പിള്‍, ഓറഞ്ച്, മുന്തിരി, മാങ്ങ... പഴങ്ങളോരോന്നും ടീച്ചര്‍ മനസ്സിലേക്ക് കൊണ്ടുവന്നു.




ഇതിലൊരു പഴം പറിച്ചെടുത്ത് കൈയ്യില്‍ പിടിക്കാന്‍ ടീച്ചറിനോട് മജീഷ്യന്‍ ആവശ്യപ്പെട്ടു. പഴം പറിച്ച് കൈയിലെടുത്തതായി ടീച്ചര്‍ സങ്കല്പിച്ചു.

''ടീച്ചറിന്റെ കൈയ്യില്‍ ഇപ്പോള്‍ ആ പഴത്തിന്റെ മണമുണ്ടാകും. കൈയ്യൊന്ന് മണത്തുനോക്കൂ'' സ്‌കൂളിലെ കുട്ടികളെയും മറ്റദ്ധ്യാപകരെയും സാക്ഷിയാക്കി കണ്ണന്‍മോന്‍ ഉറപ്പിച്ച് പറഞ്ഞതോടെ ടീച്ചര്‍ തന്റെ കൈകള്‍ മണത്തുനോക്കി; അതിശയം! കൈയില്‍ മാങ്ങാപ്പഴത്തിന്റെ അതേ മണം. കുട്ടികളേയും സഹ അധ്യാപകരെയും ദീപ്തി ടീച്ചര്‍ തന്റെ കൈ മണപ്പിച്ചു; എല്ലാവരിലേക്കും മാങ്ങാപ്പഴത്തിന്റെ സുഗന്ധം പരന്നു. മജീഷ്യന് അകമ്പടിയായി നിലയ്ക്കാത്ത കൈയ്യടി.
അളനാട് ഗവ. യു.പി. സ്‌കൂളിലെ പി.ടി.എ. പ്രസിഡന്റ് അശ്വതി മഹേഷ് അടുത്ത നിമിഷം ചെയ്യാന്‍ പോകുന്ന കാര്യം മുന്‍കൂട്ടി പ്രവചിച്ചും ഇരു സ്‌കൂളിലെയും കുട്ടികള്‍ക്ക് ശൂന്യതയില്‍ നിന്നും മധുര പലഹാരം വാരി വിതറിയും മജീഷ്യന്‍ കണ്ണന്‍മോന്‍ ഇരുസ്‌കൂളിലെയും എന്റെ കൗമുദി ഉദ്ഘാടന ചടങ്ങ് വിസ്മയ വേദിയാക്കി മാറ്റി.


അളനാട് ഗവ. യു.പി. സ്‌കൂളില്‍ ഹെഡ്മിസ്ട്രസ് എം.എന്‍. ബിന്ദുവും അന്തീനാട് ഗവ. എല്‍.പി. സ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ ജയ്സണ്‍ കെ. ജെയിംസും മജീഷ്യനെ അഭിനന്ദിക്കുകയും ഉപഹാരങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. രണ്ട് സ്‌കൂളിലെയും എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് മജീഷ്യന്‍ കണ്ണന്‍മോനാണ്.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments