കറുകച്ചാലിൽ 500 രൂപയുടെ 65 കള്ളനോട്ടുകളുമായി യുവാവ് അറസ്റ്റിൽ


 500 രൂപയുടെ 65 കള്ളനോട്ടുകളുമായി യുവാവ് അറസ്റ്റിൽ. മാമ്പതി ഭാഗത്ത് താമസിക്കുന്ന ആനിക്കാട് രണ്ടുപറയിൽ അലക്‌സ് തോമസ് (23)നെ കറുകച്ചാൽ പോലീസാണ് അറസ്റ്റ് ചെയ്തത്. 

 കഴിഞ്ഞ രാത്രി എട്ടരയ്ക്ക് 500 രൂപയുടെ കള്ളനോട്ടുമായി കറുകച്ചാൽ വിദേശമദ്യഷോപ്പിൽ മദ്യം വാങ്ങാനെത്തിയ ഒരു യുവാവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അലക്‌സ് തോമസിനെ കുടുക്കിയത്.  


 500 രൂപ കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞ മദ്യഷോപ്പ് ജീവനക്കാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ചോദ്യം ചെയ്തപ്പോൾ സുഹൃത്താണ് പണം നൽകിയതെന്ന് പറഞ്ഞു. രാത്രിതന്നെ ഈ സുഹൃത്തിനെയും പിടികൂടി ചോദ്യം ചെയ്തപ്പോൾ രണ്ട് കള്ളനോട്ടുകൾ കൂടി കണ്ടെത്തി.  


 ലോട്ടറി അടിച്ച പണമാണെന്ന് പറഞ്ഞ് അലക്‌സ് തോമസാണ് മൂന്ന് 500 രൂപ നോട്ടുകൾ നൽകിയതെന്ന് ഇയാൾ പറഞ്ഞു. രാത്രി ഒന്നരയോടെ പോലീസ് അലക്‌സ് തോമസിനെ തേടി മാമ്പതി ഭാഗത്തെ താമസസ്ഥലത്തെത്തി. ഓടിരക്ഷപ്പെടാൻ ശ്രമിച്ച അലക്‌സിനെ പോലീസ് പിടികൂടി. 62 നോട്ടുകൾ ഇയാളിൽനിന്ന് കണ്ടെടുത്തു.  
 നോട്ടുകളുടെ നിർമ്മാണം ഉൾപ്പെടെയുള്ള വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments