വഴിലൂടെ നടന്നുപോയ യുവാക്കൾക്ക് കാറിലെത്തിയ സംഘത്തിന്റെ മർദ്ദനം ....മൂന്ന് പേര്‍ക്ക് പരിക്ക് .. സംഭവം തൃക്കാക്കരയിൽ

 

കൊച്ചി തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് സമീപം സംഘര്‍ഷം. യുവാക്കള്‍ തമ്മില്‍ ഇന്ന് പുലര്‍ച്ചെ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. 

കാറിലെത്തിയ സംഘം വഴിലൂടെ നടന്നുപോയ മൂന്നംഗ സംഘത്തെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വാഴക്കാല സ്വദേശികളായ ഷാഫി (24), നിസാം (25), അച്ചു (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. 

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ എത്തിയ സംഘം വഴിയിലൂടെ നടന്നു പോകുന്ന യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 


ഈ സമയം ചില ചായക്കടകള്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ അവിടെ മറ്റ് ആളുകളും ഉണ്ടായിരുന്നു. പല തവണ മര്‍ദ്ദിക്കുകയും മുഖത്ത് ആഞ്ഞടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അടിയേറ്റ് താഴെ വീണ യുവാക്കളെ ഈ സംഘം ചവിട്ടുന്നതും കാണാം. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments