കെ.പി.സി.എസ്.പി.എ താലൂക്ക് സമ്മേളനം 9-ാം തീയതി പാലായിൽ
കേരള പ്രൈമറി കോ -ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.പി.സി.എസ്.പി.എ) മീനച്ചിൽ താലൂക്ക്തല സമ്മേളനം 9ന് രാവിലെ പത്തിന് മീനച്ചിൽ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ നടക്കും.
സെബാസ്റ്റ്യൻ എം.ജെ. എംഎൽഎ ഉദ്ഘാടനം ചെയ്യും. സംഘടനാ പ്രസിഡൻറ് ഇമ്മാനുവൽ ജോസഫ് അധ്യക്ഷത വഹിക്കും.
സംസ്ഥാന വൈസ് പ്രസിഡൻറ് ചാൾസ് ആന്റണി മുഖ്യപ്രഭാഷണം നടത്തും.
നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം മുഖ്യാതിഥി ആകും. കെ. ജോർജ് ഫിലിപ്പ്, എൻ. സുരേഷ്, പി.പി. ശിവരാമൻ, ലാലി മൈക്കിൾ, ജെയിംസ് അഗസ്റ്റിൻ, ഷാജി കെ.ജി തുടങ്ങിയവർ പ്രസംഗിക്കും.
70 12 23 03 34

.jpg)


0 Comments