സ്‌നേഹദീപം സാമൂഹ്യസേവനത്തിന്റെ പുതിയ മുഖം: ഡോ. സിറിയക് തോമസ്


സ്‌നേഹദീപം സാമൂഹ്യസേവനത്തിന്റെ പുതിയ മുഖം: ഡോ. സിറിയക് തോമസ് 

ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്‌നേഹദീപം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യസേവനത്തിന്റെ പുതിയ മുഖമാണ് തുറന്നതെന്ന് എം.ജി. യൂണിവേഴ്‌സിറ്റി മുന്‍ വൈസ്ചാന്‍സിലര്‍ ഡോ. സിറിയക് തോമസ് അഭിപ്രായപ്പെട്ടു. 


ഭവനരഹിതരായ ഏറ്റവും അര്‍ഹതപ്പെട്ടയാളുകള്‍ക്ക് വീടുകള്‍ നല്‍കുന്നതിനായി ഒരു ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചുനടപ്പിലാക്കുന്നത് മാതൃകാപരമാണ്. സ്‌നേഹദീപം ഭവനപദ്ധതിപ്രകാരമുള്ള 64-ാം സ്‌നേഹവീടിന്റെ ശിലാസ്ഥാപനം മേവടയില്‍ നിര്‍വ്വഹിക്കുകയായിരുന്നു ഡോ. സിറിയക് തോമസ്. 


യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസി പൊയ്കയില്‍, വൈസ് പ്രസിഡന്റ് ആലീസ് ജോയി മറ്റത്തില്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമതി അദ്ധ്യക്ഷന്മാരായ ഷാജി ഗണപതിപ്ലാക്കല്‍, ജോയി മാടയാങ്കല്‍, ഷീന രാജേഷ്,


 ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സാജി വളവനാല്‍, ഡാലിയ ജോണി, സ്‌നേഹദീപം സൊസൈറ്റി ഭാരവാഹികകളായ ജോസ് ടി. ജോണ്‍ തോണക്കരപ്പാറയില്‍, ജഗന്നിവാസന്‍ പിടിയ്ക്കാപ്പറമ്പില്‍, സിബി പുറ്റനാനിക്കല്‍, ജെയിംസ് കോയിപ്ര, മെര്‍ലിന്‍ ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments