ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് പാലായിൽ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ പാലായിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു ..
സ്വന്തം ലേഖകൻ
യുവതയുടെ സമര പാരമ്പര്യത്തിന്റെ നേരവകാശികളും സന്നദ്ധ സേവനത്തിന്റെ സമകാലിക മാതൃകയുമായ ഡിവൈഎഫ്ഐയുടെ ജില്ലാ സമ്മേളനത്തിന് പാലാ ഒരുങ്ങി. ജൂലൈ 8,9,10,11 തീയതികളിലാണ് സമ്മേളം
നം.
സമ്മേളനത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി പാലാ
ബ്ലോക്കിലെ വിവിധ മേഖലകളിൽ ചവരെഴുത്തുകളും പ്രചരണ ബോർഡുകളും ഇതിനകം സ്ഥാപിച്ചിട്ടുണ്ട്.
19 വർഷത്തിന് ശേഷമാണ് ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് പാലാ വേദിയാകുന്നത്.
2007 ലാണ് ഇതിന് മുൻപ് പാലായിൽ സമ്മേളനം ചേർന്നത്.
സമ്മേളനം നടക്കുന്ന പാലാ ടൗണിൽ കേന്ദ്ര സ്വാഗത സംഘത്തിന്റെയും ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിൽ മേഖല സംഘാടക സമിതികളുടെയും യൂണിറ്റുകളുടെയും നേതൃത്വത്തിലാണ് പ്രചാരണ പ്രവർത്തനങ്ങൾ നടക്കുന്നത്.
വീഡിയോ ഇവിടെ കാണാം
നാല് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി പതാക - കൊടിമര- കപ്പിയും കയറും- ബാനർ ജാഥകൾ, പ്രതിനിധി സമ്മേളനം, സെമിനാർ, യുവജന റാലി, പൊതുസമ്മേളനം എന്നിവ ഉണ്ടാകും. എട്ടിന് വിവിധ കേന്ദങ്ങളിൽനിന്ന് പതാക, കൊടിമരം, കപ്പിയും കയറും, ബാനറുകളും ജാഥയായി എത്തി
നഗരത്തിൽ സംഗമിക്കുന്നതോടെ സമ്മേളനത്തിന് കൊടി ഉയരും. ജൂലൈ അഞ്ചിന് ജില്ലയിലെ മുഴുവൻ ബ്ലോക്കുകളിലും യൂണിറ്റ്, മേഖല കേന്ദ്രങ്ങളിൽ പതാകദിനം ആചരിക്കും.
9, 10 തീയതികളിലാണ് പ്രതിനിധി സമ്മേളനം.
സ. പുഷ്പൻ നഗറിൽ (പാലാ മുനിസിപ്പൽ ടൗൺഹാൾ) ഒമ്പതിന് രാവിലെ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി വസിഫ് ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം വൈകിട്ട് നടക്കുന്ന സെമിനാർ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം 10നും തുടരും.
സമ്മേളനത്തിന് സമാപനം കുറിച്ച് 11ന് വൈകിട്ട് ജില്ല കേന്ദ്രീകരിച്ച് വമ്പിച്ച യുവജന റാലിയും പൊതുസമ്മേളനവും നടക്കും.
കെഎസ്ആർടിസി ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന റാല കൊട്ടാരമറ്റത്ത് സമാപിക്കും. തുടർന്ന് സ. എ വി റസൽ നഗറിൽ (ബസ് സ്റ്റാൻഡ് മൈതാനം) ചേരുന്ന പൊതുസമ്മേളനം മുൻ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഉദ്ഘാടനം ചെയ്യും. സമ്മേളനം വൻ വിജയമാക്കാൻ യൂണിറ്റ് തലങ്ങളിൽ വരെ സംഘാടക സമിതികൾ രൂപീകരിച്ച് ഏകോപിച്ചുള്ള പ്രചാരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. രണ്ട് പതിറ്റാണ്ടിനിടെ പാലായിൽ നടക്കുന്ന സമ്മേളനം വൻ വിജയമാക്കാൻ ബ്ലോക്കിലാകെ വിപുലമായ ഒരുക്കങ്ങൾ നടത്തിവരികയാണെന്ന് സ്വാഗതസംഘം ചെയർമാൻ ലാലിച്ചൻ ജോർജ്, ബി. സുരേഷ് കുമാർ, സജേഷ് ശശി എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.
70 12 23 03 34

.jpg)


0 Comments