‘വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവ്, നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ല’: മന്ത്രി സണ്ണി ജോസഫ്


 ‘വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവ്, നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ല’: മന്ത്രി സണ്ണി ജോസഫ് 

വൈദ്യുതി പ്രതിസന്ധി എപ്പോൾ പരിഹരിക്കാൻ സാധിക്കുമെന്ന് പറയാറായിട്ടില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവ് വന്നു. ജലസംഭരണിയിലെ ജലം 28% ശതമാനം ആയി കുറഞ്ഞു. ഹ്രസ്വകാല കരാറിലൂടെ കൂടുതൽ വൈദ്യുതി വാങ്ങാൻ ശ്രമിക്കും. ഇതിനായി കമ്മീഷനോട് അനുമതി തേടിയിട്ടുണ്ട്.


.കേന്ദ്ര പൂളിൽ നിന്ന് ലഭിക്കുന്ന വൈദ്യുതി കുറ‍ഞ്ഞു. ഭരണപരാജയം എന്ന് പറയുന്നത് ശരിയല്ല. ഇടതുസർക്കാരിന്റെ കാലത്തും നിയന്ത്രണം ഉണ്ടായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബാറ്ററി സ്റ്റോറേജ് വർധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. കൈമാറ്റ വ്യവസ്ഥയിൽ വാങ്ങിയ വൈദ്യുതി തിരിച്ചു നൽകേണ്ടത് ബാധ്യതയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.


അതേസമയം വൈദ്യുതി പ്രതിസന്ധി കാരണം സംസ്ഥാനത്ത് പവര്‍ കട്ട് തുടരുകയാണ്. ഇന്നലെയും ഇന്നുമായി പല തവണയാണ് വിവിധയിടങ്ങളില്‍ വൈദ്യുതി നിലച്ചത്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നുവെന്നും എന്നാല്‍ വൈദ്യുതി നിയന്ത്രണം പൂര്‍ണ്ണമായും ഒഴിവാക്കാനാകാത്ത സാഹചര്യമാണ് നിലവില്‍ സംസ്ഥാനത്ത് ഉളളതെന്നും മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments