യുണൈറ്റഡ് മർച്ചന്റ് ചേമ്പർ വാർഷിക പൊതുയോഗം നടത്തി


യുണൈറ്റഡ് മർച്ചന്റ്  ചേമ്പർ വാർഷിക പൊതുയോഗം നടത്തി. 

പാലാ കേരളത്തിലെ പ്രമുഖ വ്യാപാര സംഘടനയായ യുണൈറ്റഡ് മർച്ചൻ ചേംബർ വാർഷിക പൊതുയോഗം പാലാ ദൃശ്യ ഓഡിറ്റോറിയത്തിൽ നടന്നു.. പ്രസ്തുത യോഗം ദയ പാലിയേറ്റീവ് കെയർ ചെയർമാൻ ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസ്തുത യോഗത്തോട് അനുബന്ധിച്ച് നടന്ന ലഹരി വിരുദ്ധ പ്രോഗ്രാം പല അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജെക്‌സി ജോസഫ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി ഉദ്ഘാടനം ചെയ്തു. 



യുണൈറ്റഡ് മർച്ചന്റ്  ചേമ്പർ സംസ്ഥാന സെക്രട്ടറി ടോമി കുറ്റിയാംഗലിന്റെയും, കോട്ടയം ജില്ലാ പ്രസിഡന്റ് പ്രിൻസ് വി.സി.യുടെ യും, നേതൃത്വത്തിൽ പാലാ യൂണിറ്റിലേക്കുള്ള ഇലക്ഷനും നടന്നു. പാലാ യൂണിറ്റ് പ്രസിഡണ്ടായി ബെന്നി മൈലാടൂരിനെയും, സെക്രട്ടറിയായി ബെന്നി ജോർജിനെയും,


 ട്രഷററായി ജോമി സന്ധ്യയും, തെരഞ്ഞെടുത്തു. തങ്കച്ചൻ പുളിയാർമറ്റം, സജി തോമസ്, ബാബു നെടുമുടി,ജോമോൻ ഓടയ്ക്കൽ, അയ്യപ്പൻ ഐശ്വര്യ, ജോസുകുട്ടി പൂവേലി, ഉണ്ണി കളപ്പുര, തുടങ്ങിയവർ ആശംസകൾ നേർന്ന്  പ്രസംഗിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments