വാട്ടർ അതോറിറ്റിക്കുള്ള കുടിശ്ശിക തീർപ്പാക്കി; ജപ്തി നടപടികൾ അവസാനിപ്പിക്കുമെന്ന് ചെയർപേഴ്സൺ


വാട്ടർ അതോറിറ്റിക്കുള്ള കുടിശ്ശിക തീർപ്പാക്കി; ജപ്തി നടപടികൾ അവസാനിപ്പിക്കുമെന്ന് ചെയർപേഴ്സൺ

 വാട്ടർ അതോറിറ്റിക്കുള്ള കുടിശ്ശിക തുക സംസ്ഥാന സർക്കാർ കൈമാറിയതോടെ പാലാ നഗരസഭയ്‌ക്കെതിരായ ജപ്തി നടപടികൾ അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം അറിയിച്ചു.

ഏകദേശം ആറരക്കോടി രൂപയുടെ കുടിശ്ശികയെ തുടർന്ന് വാട്ടർ അതോറിറ്റിയുടെ ജപ്തി നടപടികളും ജലകണക്ഷനുകൾ വിച്ഛേദിക്കുന്നതിനുള്ള നടപടികളും നഗരസഭ നേരിട്ടിരുന്നു. നഗരസഭയുടെ അഭ്യർഥന പരിഗണിച്ചാണ് സംസ്ഥാന സർക്കാർ കുടിശ്ശിക തുക വാട്ടർ അതോറിറ്റിക്ക് കൈമാറിയതെന്ന് ചെയർപേഴ്സൺ പ്രസ്താവനയിൽ അറിയിച്ചു.


കുടിശ്ശിക തുക ലഭിച്ച സാഹചര്യത്തിൽ നഗരസഭയ്‌ക്കെതിരായ ജപ്തി നടപടികൾ അവസാനിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വാട്ടർ അതോറിറ്റി പൂർത്തിയാക്കി വരികയാണെന്നും പ്രസ്താവനയിൽ പറയുന്നു.

ഹൈക്കോടതി അനുവദിച്ച സ്റ്റേയുടെ അടിസ്ഥാനത്തിൽ താൽക്കാലികമായി ലഭിച്ചിരുന്ന ആശ്വാസത്തിന് പകരം കുടിശ്ശിക തീർപ്പായതിലൂടെ വിഷയത്തിന് സ്ഥിരമായ പരിഹാരമായതായി ചെയർപേഴ്സൺ വ്യക്തമാക്കി.


സംസ്ഥാന സർക്കാരും ജലവിഭവവകുപ്പ് മന്ത്രി മോൻസ് ജോസഫും പാലായ്ക്ക് പരിഗണന നൽകിയതാണ് പ്രതിസന്ധി പരിഹരിക്കാൻ കാരണമായത്. ഇക്കാര്യത്തിൽ പാലാ നഗരസഭയുടെ നന്ദി രേഖപ്പെടുത്തുന്നതായും ദിയ ബിനു പ്രസ്താവനയിൽ പറഞ്ഞു.
 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments