ജീവിതശൈലി രോഗ നിർണയ ക്യാമ്പ് നടന്നു.



ജീവിതശൈലി രോഗ നിർണയ ക്യാമ്പ് നടന്നു.
 
 ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഈരാറ്റുപേട്ടയിലെ എൻ.എസ്.എസ് യൂണിറ്റ് , സൗഹൃദ ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ കുടുംബാരോഗ്യ കേന്ദ്രം (FHC) ഈരാറ്റുപേട്ടയുടെ സഹകരണത്തോടെ ജീവിതശൈലി രോഗ നിർണയ ക്യാമ്പ് ഇന്ന് (ജൂലൈ 16) ഉച്ചയ്ക്ക് 2 മണിക്ക് സ്കൂളിൽ നടന്നു.


ക്യാമ്പിൽ രക്തസമ്മർദ്ദ പരിശോധന, രക്തത്തിലെ പഞ്ചസാര പരിശോധന, BMI പരിശോധന, ആരോഗ്യ കൗൺസിലിംഗ്, ജീവിതശൈലി മാർഗനിർദേശങ്ങൾ എന്നിവ സൗജന്യമായി ലഭ്യമാക്കി.

പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് മുജീബ് മഠത്തിപ്പറമ്പിൽ, പ്രിൻസിപ്പാൾ ഷീജ എസ് , എഫ്.എച്ച്.സി ഈരാറ്റുപേട്ട ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗിരിസൺ സി.ജി. എന്നിവർ പങ്കെടുത്തു.
വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും ജീവിതശൈലി രോഗങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയും രോഗങ്ങൾ നേരത്തേ കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments