പാലാ നഗരസഭയിലെ തമ്മിലടി...... കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ സ്വതന്ത്ര മുന്നണിയ്ക്ക് കൊടുത്ത പിന്തുണ പിന്‍വലിച്ച വിവരം ചര്‍ച്ച ചെയ്യും... മൂന്നാംവട്ടവും പിന്തുണ പിന്‍വലിക്കല്‍? ഇത് കോണ്‍ഗ്രസിന് തന്നെ നാണക്കേടാവും, ഒന്നും മിണ്ടാതെ യു.ഡി.എഫ്. ഉന്നത നേതാക്കള്‍... കളി എവിടംവരെ പോകുമെന്ന് കണ്ടറിയാനും നേതാക്കളുടെ നീക്കം.
ഇന്നലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ സ്വതന്ത്ര മുന്നണിക്ക് കൊടുത്തിരുന്ന പിന്തുണ പിന്‍വലിച്ച വിവരം ചര്‍ച്ച ചെയ്യുന്നതിനാണ് ഇന്ന് 3.30 ന് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മറ്റിയുടെ അടിയന്തിര യോഗം പ്രസിഡന്റ് തോമസുകുട്ടി നെച്ചിക്കാട്ട് വിളിച്ചു ചേര്‍ത്തിട്ടുള്ളത്. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഇന്നലെ സ്വീകരിച്ച നിലപാടിനെ അംഗീകരിക്കുന്നതിനായാണ് യോഗം ചേരുന്നതെങ്കിലും ഇതിന് മുമ്പുണ്ടായ പ്രശ്നം പരിഹാരത്തില്‍ ഇടപെട്ട ഒരു നേതാക്കളെയും യോഗത്തിന് വിളിച്ചിട്ടേയില്ല എന്നാണ് സൂചന.

അതേ സമയം തുടര്‍ച്ചയായി ഇന്നലെ വരെ മൂന്നുവട്ടമാണ് തങ്ങള്‍ സ്വതന്ത്രമുന്നണി കൂട്ടായ്മയ്ക്ക് പിന്തുണ പിന്‍വലിക്കുന്നതായി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഒരു ഘട്ടത്തിലും എടുത്ത ഈ തീരുമാനം നടപ്പാക്കാനാകാതെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് പിന്‍വലിയേണ്ടി വന്നു.
കൊട്ടാരമറ്റം ബസ് സ്റ്റാന്റ്ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിന് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഇന്നലെ തങ്ങള്‍ സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ പിന്‍വലിക്കുന്നതായി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ അറിയിച്ചത്. പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച ചെയ്ത് തുടര്‍ തീരുമാനങ്ങള്‍ എടുക്കുമെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞിരുന്നു.

ഇതേ സമയം ഈ വിഷയങ്ങളിലൊന്നും തങ്ങള്‍ ഇടപെട്ടിട്ടില്ലെന്നും യഥാസമയം തീരുമാനം കൈക്കൊള്ളുമെന്നും കോണ്‍ഗ്രസിന്റെ ജില്ലാ നേതാവ് യെസ് വാര്‍ത്തയോട് പറഞ്ഞു. മണ്ഡലം കമ്മറ്റി ഇന്ന് ചേര്‍ന്ന് കൗണ്‍സിലര്‍മാരുടെ അഭിപ്രായം ആരാഞ്ഞേക്കാം. അതിനപ്പുറം ഒന്നും സംഭവിക്കില്ല. കോണ്‍ഗ്രസ് ജില്ലാ, സംസ്ഥാന നേതാക്കളും ഘടകകക്ഷികളുടെ ജില്ലാ, സംസ്ഥാന നേതാക്കളും തമ്മിലാണ് സ്വതന്ത്ര മുന്നണി കൂട്ടായ്മയുമായി ചേര്‍ന്ന് നഗരഭരണം യു.ഡി.എഫിന് ലഭ്യമാക്കിയത്. അതില്‍ മാറ്റം വരണമെങ്കില്‍ ജില്ലാ, സംസ്ഥാന നേതാക്കള്‍ തന്നെ ഇടപെട്ടേ മതിയാവൂ. അതിനുമപ്പുറം പാര്‍ട്ടിയെ വെല്ലുവിളിച്ചുകൊണ്ട് ഒരാള്‍ക്കും പ്രവര്‍ത്തിക്കാനാവില്ല. തങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടും പ്രശ്നങ്ങളും പാര്‍ട്ടി ജില്ലാ, സംസ്ഥാന നേതാക്കളെ കോണ്‍ഗ്രസ് കൗണ്സിലര്മാര്ക്കറിയിക്കാം. ഉചിതമായ തീരുമാനം ജില്ലാ, സംസ്ഥാന നേതൃത്വമാണ് സ്വീകരിക്കുക. അതിനുപകരമായി പിന്തുണ പിന്‍വലിച്ചതായി ഏതെങ്കിലും പ്രാദേശിക ഘടകം തീരുമാനിച്ചാല്‍ അതുകൊണ്ട് ഒരു മാറ്റവും ഉണ്ടാകില്ലെന്നും ഡി.സി.സി. നേതാവ് പറഞ്ഞു.
കൊട്ടാരമറ്റം ബസ് സ്റ്റാന്റ് ഡി.വൈ.എഫ്.ഐ. ജില്ലാ സമ്മേളനത്തിന് വിട്ടുകൊടുക്കുന്ന വിഷയം അജണ്ടയില്‍ ഉണ്ടായിരുന്നത് പാര്‍ലമെന്ററി പാര്‍ട്ടി കൂടി ചര്‍ച്ച ചെയ്യുകയോ ഇങ്ങനെയൊരു അജണ്ട വന്നിട്ടുണ്ട് എന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തെ ആരെങ്കിലും അറിയിക്കുകയോ ചെയ്തില്ലെന്നും ഡി.സി.സി. നേതാവ് ചൂണ്ടിക്കാട്ടി.

ഇതേ സമയം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരിലെ വികാരമുള്‍ക്കൊണ്ട് സ്വതന്ത്ര മുന്നണിക്ക് കൊടുത്ത പിന്തുണ പിന്‍വലിച്ച വിഷയം ഇന്ന് ചര്‍ച്ച ചെയ്ത് അംഗീകരിക്കുമെന്നും ഈ ഭരണം ഇത്തരത്തില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഇനി കൂട്ടുനില്‍ക്കില്ലെന്നും വേണ്ടി വന്നാല്‍ അവിശ്വാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് നീക്കം നടത്തുമെന്നും കോണ്‍ഗ്രസിന്റെ ഒരു പ്രാദേശിക നേതാവ് വെളിപ്പെടുത്തി. ഇക്കാര്യം ഇന്ന് ചേരുന്ന മണ്ഡലം കമ്മറ്റിയിലും ചര്‍ച്ച ചെയ്യും.

.jpg)

0 Comments