വിദ്യാർഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു.



 ട്യൂഷൻ കഴിഞ്ഞ് മടങ്ങിവന്ന ഒൻപതാം ക്ലാസുകാരൻ കൂട്ടുകാരുമൊത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങവേ മുങ്ങിമരിച്ചു. 

തലയാഴം കൂവം അച്ചുതാലത്തിൽ വേണുവിൻ്റെ മകൻ അശ്വിൻ (14) ആണ് മരിച്ചത്. കുടവെച്ചൂർ ദേവിവിലാസം സ്കൂൾ 9-ാം ക്ലാസ് വിദ്യാർഥിയാണ്.  


വൈക്കം ഉല്ലല കാളിശ്വേരം ക്ഷേത്രക്കുളത്തിൽ ഉച്ചയ്ക്ക് 12.30 യോടെയാണ് സംഭവം. ട്യൂഷൻ കഴിഞ്ഞു മടങ്ങിയെത്തിയ അശ്വിൻ കൂട്ടുകാർ കുളിക്കുന്നത് കണ്ട് കുളത്തിലേക്ക് ഇറങ്ങിയതാണെന്ന് പറയപ്പെടുന്നു. 


കുളിക്കാൻ ഇറങ്ങിയ അശ്വിൻ നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരു ന്നു. മറ്റ് കുട്ടികൾ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തി രക്ഷിക്കാൻ ശ്രമം നടത്തി. 


 തുടർന്ന് വൈക്കത്ത് നിന്നും ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments