Yes Vartha Follow up 3
വിവാദങ്ങള്‍ക്കും അവിശ്വാസത്തിനുമൊക്കെ ശേഷം പാലാ നഗരസഭയുടെ ആദ്യ കൗണ്‍സില്‍ യോഗം നാളെ.
അടിയന്തിര കൗണ്‍സില്‍ യോഗമാണ് ആക്ടിംഗ് ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍ വിളിച്ചു ചേര്‍ത്തിട്ടുള്ളത്. ഫണ്ട് ചെലവഴിക്കുന്നത് സംബന്ധിച്ച വിഷയമാണ് ചര്‍ച്ച ചെയ്യുന്നതെന്നാണ് സൂചന. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച 17 കൗണ്‍സിലര്‍മാരും തമ്മിലുള്ള കൂടിയാലോചനകളോടെയാണ് ഓരോ വിഷയവും കൈകാര്യം ചെയ്യുന്നത് എന്നാണ് അറിയുന്നത്.
ജനറല്‍ ആശുപത്രി സംബന്ധിച്ചും ജനകീയ ശുചീകരണ ദിനം സംബന്ധിച്ചുമുള്ള കാര്യങ്ങളെക്കുറിച്ച് അടുത്ത ദിവസം എല്ലാ വിഭാഗം കൗണ്‍സിലര്‍മാരെയും ചേര്‍ത്ത് വിശദമായ ചര്‍ച്ച നടത്താനുള്ള നീക്കവുമുണ്ട്. അടിയന്തിര വിഷയങ്ങള്‍ ശനിയാഴ്ച ചേരുന്ന കൗണ്‍സില്‍ യോഗത്തിലും അംഗങ്ങള്‍ അവതരിപ്പിച്ചേക്കാം.
.jpg)
.jpg)

0 Comments