പാലാ മാനേജ്മെന്റ് അസോസിയേഷന് പുതിയ അമരക്കാർ: പി. ജി. മുകുന്ദൻ പ്രസിഡന്റ്, ലിസൺ എം. കെ. ജനറൽ സെക്രട്ടറി
പാലാ മാനേജ്മെന്റ് അസോസിയേഷന്റെ (PMA) 2026–27 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേറ്റു. ഹോട്ടൽ സൺസ്റ്റാർ റെസിഡൻസി ക്ലബ്ബ് ഹൗസിൽ വെച്ച് അത്യന്തം ഗംഭീരമായി സംഘടിപ്പിച്ച ചടങ്ങിൽ മുൻ പ്രസിഡന്റ് മായാ രാഹുൽ പുതിയ പ്രസിഡൻ്റ് P.G. മുകുന്ദന് ചുമതല കൈമാറി.
ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറി ജനറൽ ഡോ. സെലിൻ റോയ് സ്വാഗതം ആശംസിച്ചു.
ട്രഷറർ ഷാജി മാത്യു തകിടിയേൽ പുതിയ പ്രസിഡന്റിനെയും ഭരണസമിതി അംഗങ്ങളെയും സദസ്സിന് പരിചയപ്പെടുത്തി. തുടർന്ന് സംസാരിച്ച പുതിയ പ്രസിഡന്റ് പി. ജി. മുകുന്ദൻ, അസോസിയേഷന്റെ വരുംവർഷങ്ങളിലെ സമഗ്ര വികസന കാഴ്ചപ്പാടുകളും ഭാവി പ്രവർത്തന പദ്ധതികളും വിശദീകരിച്ചു.
പ്രമുഖ വ്യവസായ-സാങ്കേതിക വിദഗ്ദ്ധനും ICT അക്കാഡമി ചെയർമാനുമായ ഡോ. ടോണി തോമസ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.
സന്തോഷ് മാട്ടേൽ മുഖ്യാതിഥിയെ സദസ്സിന് പരിചയപ്പെടുത്തി. "Kerala to Global: Building Digital-First Organizations from Tier-3 Cities - Role of Local Management Associations" എന്ന വിഷയത്തിൽ ഡോ. ടോണി തോമസ് നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധേയവും ചിന്തോദ്ദീപകവുമായിരുന്നു.
തുടര്ന്ന് അംഗങ്ങളുമായി സജീവമായ സംവാദവും ചോദ്യോത്തര വേളയും നടന്നു.
ചടങ്ങിൽ വി. എസ്. രാധാകൃഷ്ണൻ, ജോസ് അഗസ്റ്റിൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രസിഡന്റ് പി. ജി. മുകുന്ദൻ വിശിഷ്ടാതിഥികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. പുതിയ സെക്രട്ടറി ജനറലായി ചുമതലയേറ്റ ലിസൺ മാത്യു കുരിയത്ത് ലിസൺ എം. കെ.കൃതജ്ഞത രേഖപ്പെടുത്തി.
70 12 23 03 34
.jpg)


0 Comments