പാലാ നഗരസഭയില്‍ ഏത് ഫയലാണ് നഷ്ടപ്പെട്ടത്, അത് തിരിച്ചു കിട്ടിയോ...? ഞങ്ങള്‍ക്കറിയണം ഇതൊക്കെ... പാലാ നഗരസഭാ ഭരണ നേതൃത്വത്തിന് പ്രതിപക്ഷം നല്‍കിയ നോട്ടീസില്‍ അടുത്ത കൗണ്‍സിലിലെ അജണ്ടയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത് എന്തൊക്കെ... പ്രതിപക്ഷത്തിന്റെ ആവശ്യം ഈ വാര്‍ത്തയില്‍.
പാലാ നഗരസഭയില്‍ ഏത് ഫയലാണ് നഷ്ടപ്പെട്ടത്, അത് തരിച്ചു കിട്ടിയോ...? ഞങ്ങള്‍ക്കറിയണം ഇതൊക്കെ... പാലാ നഗരസഭാ ഭരണ നേതൃത്വത്തിന് പ്രതിപക്ഷം നല്‍കിയ നോട്ടീസില്‍ അടുത്ത കൗണ്‍സിലിലെ അജണ്ടയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത് എന്തൊക്കെ... പ്രതിപക്ഷത്തിന്റെ ആവശ്യം ഈ വാര്‍ത്തയില്‍.
18-ാം തീയതി വിളിച്ചു ചേര്‍ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുള്ള കൗണ്‍സില്‍ യോഗത്തില്‍ ആറിനങ്ങളാണ് അജണ്ടയില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
(1) പാലാ നഗരസഭയിലെ പ്രധാനപ്പെട്ട ഫയല്‍ മോഷണം പോയത് സംബന്ധിച്ച് സെക്രട്ടറി പോലീസില്‍ പരാതി നല്‍കിയോ, എന്നാണ് പരാതി നല്‍കിയത്, ഏത് ഫയലാണ് നഷ്ടപ്പെട്ടത്, അത് തിരിച്ചുകിട്ടിയോ
(2) മഴക്കാല പൂര്‍വ്വ ശുചീകരണത്തോടനുബന്ധിച്ച് വാര്‍ഡുതല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര രൂപാ ചെലവഴിച്ചു, പാലാ നഗരസഭ ഈ ഇനത്തില്‍ ഓരോ വാര്‍ഡിലും അനുവദിച്ച തുകയെത്ര വേണ്ടവിധം നടപ്പാക്കിയോ,
(3) കൊട്ടാരമറ്റം ഓട്ടോസ്റ്റാന്റ് വിഷയത്തില്‍ ചെയര്‍പേഴ്‌സന്റെ നിര്‍ദ്ദേശപ്രകാരം സെക്രട്ടറി ഓട്ടോക്കാരെ മാറ്റാന്‍ ഹൈക്കോടതി ഉത്തരവ് നേടിയെങ്കിലും പിന്നീട് വന്ന കൗണ്‍സില്‍ യോഗത്തില്‍ ഓട്ടോക്കാരെ സഹായിക്കുന്ന നിലപാടാണ് എല്ലാവരും സ്വീകരിച്ചതെങ്കിലും തീരുമാനം നിയമാനുസൃത നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തികൊണ്ടായിരുന്നു കൗണ്‍സില്‍ തീരുമാനം ഇതിനര്‍ത്ഥം ഓട്ടോക്കാരെ മാറ്റുക എന്നതാണല്ലോ. ആയതിനാല്‍ ഈ വിഷയത്തില്‍ നഗരസഭയുടെ പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ച് ചേര്‍ക്കണമെന്ന് താത്പര്യപ്പെടുന്നു.
(4) നഗരസഭാ അധീനതയിലുള്ള വിവിധ ആശുപത്രികളില്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കേരളാ കോണ്‍ഗ്രസ് (എം) പ്രതിനിധികളെ നിയമിക്കുന്ന വിഷയം.
(5) കൗണ്‍സില്‍ യോഗത്തിന് ശേഷം എത്ര മണിക്കൂറിനകമാണ് മിനിട്‌സ് നോട്ടീസ് ബോര്‍ഡിലും കൗണ്‍സിലര്‍മാര്‍ക്കും നല്‍കണമെന്നാണ് മുനിസിപ്പല്‍ ആക്ട് അനുശാസിക്കുന്നത്. ഈ കൗണ്‍സില്‍ കൂടിയ കാലയളവില്‍ മീറ്റിംഗുകളുടെ തീയതിയും ഓരോ മീറ്റിംഗിന് ശേഷവും മിനിട്‌സ് നല്‍കിയ തീയതിയും അറിയിക്കണം.
(6) പാലാ നഗരസഭാ രണ്ടാം വാര്‍ഡില്‍ ളാലം തോട് സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിനായി അപകടാവസ്ഥയിലുള്ള ആഞ്ഞിലി മരം വെട്ടിമാറ്റാന്‍ നല്‍കിയ അപേക്ഷ പ്രകാരം ജെ.എച്ച്.ഐ. നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും മരം വെട്ടിക്കുന്ന വിഷയവും സംബന്ധിച്ച് വിശദീകരിക്കണം.
തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിപക്ഷത്തെ 12 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട് നല്‍കിയ നോട്ടീസിലുള്ളത്.
70 12 23 03 34


.jpg)


0 Comments