എലിക്കുളത്ത് അമോണിയം പ്ലാൻ്റിനെതിരെ കേരള കോൺഗ്രസ് (എം) പ്രതിക്ഷേധം.


എലിക്കുളത്ത് അമോണിയം പ്ലാൻ്റിനെതിരെ കേരള കോൺഗ്രസ് (എം) പ്രതിക്ഷേധം.

എലിക്കുളം:- ജനവാസ മേഖലയായ എലിക്കുളം പടിഞ്ഞാറ്റുമലയിൽ അതിവ്യാപനശേഷിയുള്ള അമോണിയം പ്ലാൻ്റിന് നിർമ്മാണാനുമതി നല്കാനുള്ള നീക്കത്തിനെതിരെ കേരള കോൺഗ്രസ് (എം) എലിക്കുളം മണ്ഡലം കമ്മറ്റി പ്രതിക്ഷേധിച്ചു. മലനാട് അമോണിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി മാസങ്ങൾക്ക് മുമ്പ് പ്ലാൻ്റിൻ്റെ നിർമ്മാണാനുമതിക്കായി ശ്രമിച്ചിരുന്നെങ്കിലും ജനങ്ങളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് അന്നത്തെ LDF ഗവൺമെൻ്റും പഞ്ചായത്ത് ഭരണസമിതിയും എൻ ഒ സി നല്കിയിരുന്നില്ല. എന്നാൽ പുതിയ ഗവൺമെൻ്റെ വന്നപ്പോൾ എൻ ഒ സി ക്കുളള നടപടികൾ ശക്തമാക്കിയിരിക്കുകയാണ്. തമിഴ്നാട്ടിൽ ജനരോഷത്തെ തുടർന്ന് സ്റ്റോപ്പ് മെമ്മോ ലഭിച്ച പ്ലാൻ്റൊണ് കാർഷിക - ഗ്രാമീണ മേഖലയായ എലിക്കുളത്തേയ്ക്ക് മാറ്റിസ്ഥാപിക്കുവാൻ ശ്രമിക്കുന്നത്.


വ്യവസായ റെഡ് സോണിൽ മാത്രം പ്രവർത്തിക്കേണ്ട കിലോമീറ്ററുകളോളം വ്യാപന ശേഷിയുള്ള പ്ലാൻ്റ് പടിഞ്ഞാറ്റു മലയുടെ മുകൾ ഭാഗത്ത് പ്രവർത്തനം ആരംഭിച്ചാൽ സമീപത്തുള്ള വിവിധ കുടിവെള്ള പദ്ധതികളും മീനച്ചിലാറിലേയ്ക്ക് ഒഴുകുന്ന പ്രധാന ജലസ്രോതസായ പൊന്നൊഴുകൻതോടും, കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏക നെൽ പാടമായ കാപ്പുകയം പാടശേഖരവും നശിക്കും. കൂടാതെ ജല- അന്തരിക്ഷമലിനീകരണത്തിനും, മനുഷ്യ-ജീവജാലങ്ങൾക്കും , സസ്യ- വൃക്ഷാദികൾക്കും ഹാനീകരമാകും. 

ജനങ്ങളുടെ സാധാരണ ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന അമോണിയം പ്ലാൻ്റിന് അനുമതി നല്കാനുള്ള സർക്കാർ സംവിധാനങ്ങളുടെ നീക്കത്തിനെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കുവാൻ കേരള കോൺഗ്രസ് (എം) മണ്ഡലം കമ്മറ്റി തീരുമാനിച്ചു. 


മണ്ഡലം പ്രസിഡൻ്റെ ടോമി കപ്പിലുമാക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സാജൻ തൊടുക ഉദ്ഘാടനം ചെയ്തു. തോമസുകുട്ടി വട്ടയ്ക്കാട്, അവിരാച്ചൻ കോക്കാട്ട്, ജാൻസി ആയല്ലിക്കുന്നേൽ, മനു M S, ജിമ്മിച്ചൻ മണ്ഡപത്തിൽ, വിൽസൻ പതിപ്പള്ളിൽ, ഷൈസ് കോഴിപൂവനാനിക്കൽ, ജിമ്മിച്ചൻ ഈറ്റത്തോട്ട്, ശുശീല പണിക്കർ, ജോമോൻ കൊല്ലക്കൊമ്പിൽ, കുഞ്ഞുമോൻ പാലക്കുഴ , ജോസ് അയർക്കുന്നം, മോൺസി വളവനാൽ, സിബി ഈരൂരിക്കൽ, ജസ്റ്റിൻ കളപ്പുരയ്ക്കൽ, സച്ചിൻ കളരിക്കൽ, ജയിംസ് പൂവത്തോലി, സനൽ നെല്ലിക്കൽ, ജോസ് കുന്നപ്പള്ളിൽ, ജിൻ്റോ ഇടപ്പാടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments