വനിതകൾ സംരംഭകരാവണം; ലക്ഷാധിപതികളായി മാറണം: റെജി വർഗ്ഗീസ്.


വനിതകൾ സംരംഭകരാവണം; ലക്ഷാധിപതികളായി മാറണം: റെജി വർഗ്ഗീസ്. 

പരിശീലന അറിവുകളും സാധ്യതകളും പ്രയോജനപ്പെടുത്തി വനിതകൾ ബിസ്സിനസ്  സംരംഭകരായിലക്ഷാധിപതികളായിമാറണ മെന്നും   നൈപുണ്യ ശേഷി വികസനത്തിന് പരിശീലനങ്ങൾ നൽകാൻ നബാർഡ്തുടർന്നും സഹായിക്കുമെന്നും നബാർഡ് ജില്ലാ ഡവലപ്മെൻ്റ് മാനേജർ റെജി വർഗ്ഗീസ് അഭിപ്രായപ്പെട്ടു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കരൂർ സ്‌നേഹിതാ തയ്യൽ പരിശീലന കേന്ദ്രത്തിൽ ഒരു മാസമായി നടന്നു വന്ന ഫാഷൻ ഡിസൈനിങ്ങ് ട്രെയിനിങ്ങ് പ്രോഗ്രാമിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


 പി.എസ്. ഡബ്ലി യു.എസ് രൂപതാ ഡയറക്ടർ ഫാ. ജോസഫ് വാട്ട പ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ചു.  സ്‌നേഹഗിരി സന്യാസസമൂഹത്തിൻ്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ സി ലിനി എസ്.എം.എസ്,മദർ സുപ്പീരിയർ സി.ജോസ് മരിയ എസ്. എം എസ് , പരിശീലനകേന്ദ്രം ഡയറക്ടർ സി. ജോസ്മിത എസ്. എം. എസ്,  പബ്ലിക് റിലേഷൻസ് ഓഫീസർ ഡാൻ്റീസ് കൂനാനിക്കൽ, പ്രോജക്ട് ഓഫീസർ പി.വി. ജോർജ് പുരയിടം, പ്രോജക്ട് കോർഡിനേറ്റർമാരായ ഷീബാ ബെന്നി,   പരിശീലക അദ്ധ്യാപകരായ നിജാ എം.റ്റി, ലീന മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. 


നബാർഡിൻ്റെ എം. ഇ. ഡി.പി സ്‌കീമിൽ പെടുത്തി മുപ്പത്തിയൊന്നു വനിതകൾക്കാണ് ഫാഷൻ ടെക്നോളജിയിൽ പരിശീലനം നൽകിയത്. സി ജോഫി മരിയ. എസ്. എം .എസ് , സി.ആ നീസ് എസ് .എം . എസ് ,ആഷാദേവി, ഷിബി ജോർജ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments