സിക്കിം തുരങ്കദുരന്തം: പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി


 സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നു കാണാതായ പാമ്പാടി പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി.  

 മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കത്തിൽ അകപ്പെട്ടു പോയവരിൽ  13 പേരുടെ മൃതദേഹങ്ങൾ ഇതുവരെ വീണ്ടെടുത്തു.  ഇന്നലെ രാത്രി 11:30 ഓടെയാണ്  അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെടുത്തത്  അപകടത്തിൽ 20 പേരാണു മരിച്ചത്.  അനീഷ് മോഹൻ നാഷനൽ ഹൈഡ്രോ പവർ കോർപറേഷൻ (എൻഎ ച്ച്പിസി) മാനേജരാണ്.


 പാമ്പാടി പത്താഴക്കുഴിയിലെ വീട്ടിൽ നിലവിൽ മാതാപിതാക്കൾ മാത്രമാണ് ഉള്ളത്. എറണാകുളത്ത് ആയിരുന്നു അനീഷ് താമസിച്ചിരുന്നത്.  തുരങ്കനിർമാണം നടക്കുന്ന സ്ഥലത്തെ പാറയിടുക്കളുടെ കാഠിന്യം, ജലാംശം എന്നിവ പരിശോധിക്കുന്ന ഉദ്യോഗസ്ഥസംഘത്തി ലായിരുന്നു അനീഷ്, പാറ തുരക്കുമ്പോൾ തൊഴിലാളികൾക്കു നിർദേശം നൽകിയിരുന്നത് അനീ ഷാണ്.


 പാറയ്ക്കുള്ളിലെ മീഥൈൻ വാതകം ചോർന്നതു മൂലമുള്ള സ്ഫോടനത്തിലാണു തുരങ്കം തകന്നത്. തുരങ്കത്തിനകത്തെ വാതക സാന്നിധ്യവും പ്രതികൂലകാലാവസ്ഥയും മൂലം രക്ഷാപ്രവർത്തനം ദുഷ്ക്കരമായിരുന്നു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments