കർഷക തൊഴിലാളി ക്ഷേമ നിധി പ്രവർത്തനം കാര്യ ക്ഷമമാക്കണം.ബി കെ എം യു.
കർഷക തൊഴിലാളി ക്ഷേമ നിധി പ്രവർത്തനം കാര്യ ക്ഷമമാക്കണമെന്നും. ആനുകൂല്യങ്ങൾ സമയ ബന്ധിതമായി കൊടുത്തു തീർക്കണമെന്നും കേരള കർഷക തൊഴിലാളി ഫെഡറഷൻ (ബി കെ എം യു, എ ഐ റ്റി യു സി ) പാലാ മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.
പാലാ എ ഐ റ്റി യു സി ഹാളിൽ നടന്ന കൺവെൻഷൻ എ ഐ റ്റി യു സി ജില്ല വൈസ് പ്രസിഡന്റ് ബാബു കെ ജോർജ് ഉദ്ഘാടനം ചെയ്തു. ബി കെ എം യു മണ്ഡലം പ്രസിഡന്റ് അഡ്വ. പയസ് രാമപുരം അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് ബിജു റ്റി ബി, സിപിഐ മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ, അസിസ്റ്റന്റ് സെക്രട്ടറി എം റ്റി സജി, കെ ആർ ഗോപാലകൃഷ്ണൻ, പി കെ സോജി, കെ ബി അജേഷ്, സലിൻ റ്റി ആർ, ജോസ്കുട്ടി ജേക്കബ്ബ് എന്നിവർ പ്രസംഗിച്ചു.
70 12 23 03 34

.jpg)


0 Comments