ടീച്ചറേ, ഞാന്‍ ചേച്ചിയുടെ കൂടെ അടുത്ത ദിവസം സ്ക്കൂളില്‍ മടങ്ങിവരും......കൂട്ട ആത്മഹത്യ തേങ്ങലായി സഹപാഠികളും അധ്യാപകരും
ഹരികുമാർ മറ്റക്കര
"ടീച്ചറേ ഞാന്‍ ചേച്ചിയുടെ കൂടെ അടുത്ത ദിവസം സ്ക്കൂളില്‍ മടങ്ങിവരും" എന്ന വാക്ക് സത്യമാകട്ടെ എന്ന് അധ്യാപകരും സഹപാഠികളും ഒരു പോലെ പ്രാര്‍ത്ഥിച്ചു.എന്നാല്‍ ആ വാക്ക് പാലിക്കാന്‍ കഴിയാതെ അലനും അവരോടൊപ്പം യാത്രയായി.മറ്റക്കര എന്‍ എസ് എസ് ഹയര്‍സെക്കന്ററി സ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അലന് തോമസ്.അലനെപ്പറ്റി പറയുമ്പോള്‍ അലന് പഠിച്ചിരുന്ന മറ്റക്കര എന്‍ എസ് എസ് ഹയര്‍സെക്കന്ററി സ്ക്കുളിലെ സഹപാഠികളും അധ്യാപകരും കണ്ണിരൊഴുക്കുകയാണ്.കാരണം അലന് എല്ലാവര്ക്കും പ്രീയപ്പെട്ടവന് ആയിരുന്നു.
വിഷം കഴിച്ച് അവശനിലയില്‍ മെഡിക്കല്‍ കോളേജില്‍ കിടന്ന അലനെ കാണാന്‍ മറ്റക്കര സ്ക്കുളിലെ ടീച്ചന്മാര് എത്തിയപ്പോള്‍ കിടക്കയില്‍ നിന്നും ചാടി എഴുന്നേറ്റത് അവന്റ ടീച്ചന്മാരോടുള്ള സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു.അവന് ടീച്ചറന്മാര് എന്നാല്‍ ജീവനായിരുന്നു. അപ്പോള്‍ അവന് ടീച്ചന്മാരോട് പറയുകയും ചെയ്തു ടീച്ചറേ ഞാന്‍ ചേച്ചിയുമായി സ്ക്കൂളില്‍ അടുത്ത ദിവസം മടങ്ങിയെത്തുമെന്ന്.ചേച്ചി ഇതേ സ്ക്കുളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായിരുന്നു.
അലനെക്കുറിച്ച് പറയുമ്പോള്‍ ടീച്ചന്മാര്ക്കും സഹപാഠികള്‍ക്കും നൂറുനാവായിരുന്നു.അലന് അല്പം പഠനവൈകല്യം ഉണ്ടായിരുന്നു.കൂട്ടുകാരുടെ ബുക്ക് എടുത്തുകൊണ്ടുപോയാണ് നോട്ട് എഴുതിയിരുന്നത്.അലന് ഒരു സത്യസന്ധനായ കുട്ടിയായിരുന്നുവെന്നും അവര്‍ പറയുന്നു.ക്ലാസില്‍ നിന്നും എന്തെങ്കിലും കളഞ്ഞുകിട്ടിയാല്‍ അതെടുത്ത് എല്ലാ കുട്ടികളുടെയും അടുത്തെത്തി ഇത് നിങ്ങളുടെ ആണോ എന്ന് ചോദിക്കും.ആര്‍ക്കും വേണ്ടെങ്കില്‍ ടീച്ചര്‍ വരുമ്പോള്‍ കൊടുക്കും എന്നിട്ടു പറയും ടീച്ചറേ കളഞ്ഞുകിട്ടിയതാണ് ഞാന്‍ ചോദിച്ചിച്ച് ആരുടെയും അല്ലാ എന്നാണ് പറഞ്ഞത്.ടീച്ചര്‍ ഒന്നു ചോദിക്കുമോ...അലന് വലിയ ശബ്ദത്തിലാണ് സംസാരിക്കുന്നതെന്നും അവര്‍ പറയുന്നു.ഉത്തരം അറിയാമെങ്കില്‍ ചാടി എഴുനേറ്റ് ഉച്ചത്തില്‍ വിളിച്ചു പറയും അതായിരുന്നു പതിവ്.
അതുപോലെ തന്നെ നല്ല ദയാശീലനും ആയിരുന്നു.പ്രധാന ആഘോഷങ്ങളോ മറ്റോ വീട്ടില്‍ ഉണ്ടായാല്‍ മധുരപലഹാരങ്ങളോ മീഠായിയോ വാങ്ങി എല്ലാ സഹപാഠികള്‍ക്കും ടീച്ചന്മാര്ക്കും കൊടുക്കുമായിരുന്നു.കേട്ടെഴുത്തിടുമ്പോള് ആരെങ്കിലും നോക്കി എഴുതിയാല്‍ അവന് ടീച്ചറിനോട് വിളിച്ചുപറയുമായിരുന്നു.അവന് സത്യം മാത്രമേ അറിയാമായിരുന്നുള്ളു.പ്രവര്‍ത്തിയിലും അതുതന്നെയായിരുന്നു. സ്ക്കുളിലെ എട്ടാം ക്ലാസിലായിരുന്നു അവന് പഠിച്ചിരുന്നത്.അവന് തിരിച്ചുവരണേ എന്ന് എല്ലാവരും പ്രാര്‍ത്ഥിച്ചിരുന്നു.അവന്റെ വിയോഗത്തില്‍ അവന്റെ ക്ലാസ് മുറിയും സ്ക്കുളും ദുഖസാന്ദ്രമായി.വെള്ളിയാഴ്ച ചേപ്പുംപാറ മര്‍ത്തമറിയം പള്ളി സെമിത്തേരിയില്‍ നടന്ന സംസ്കാര ചടങ്ങില്‍ സ്ക്കുളിലെ കുട്ടികളും അധ്യാപകരും പങ്കുചേര്‍ന്നു സ്കുളിന് അവധിയും കൊടുത്തിരുന്നു.
കൂരോപ്പട മറ്റപ്പള്ളി ചിറപ്പുറത്ത് കുടുംബമാണ് കഴിഞ്ഞ ദിവസം സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്..അച്ഛന് തോമസ് എബ്രഹാമും,അമ്മ ജോസ്നയും,മൂത്തമകള്‍ മരിയ തെരേസയും കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചിരുന്നു.അവശേഷിച്ച ഇളയമകന് അലന്റെ ജീവന് തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ബന്ധുക്കളും,നാട്ടുകാരും.എന്നാല്‍ അലന്റെ ഒരോ അവയവങ്ങളും നശിച്ചുതുടങ്ങിയപ്പോള് ആ പ്രതീക്ഷയും തകര്‍ന്നു.ചൊവ്വാഴ്ച വൈകിട്ടോടെ അലനും ഈ നാടിനോട് വിടപറഞ്ഞ് അവരോടൊപ്പം യാത്രയായി.മരിച്ച നാലുപേരുടെയും ഭൗതികശരീരങ്ങള്‍ പളളി ഓഡിറ്റോറിയത്തില്‍ പതിനൊന്ന് മണിയോടെ പ്രദര്‍ശനത്തിന് വച്ചു.നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങള്‍ ആ കുടുംബത്തിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ അവിടെയെത്തി..വൈകിട്ട് നാല് മണിയോടെ സംസ്കര ചടങ്ങുകള്‍ക്കുശേഷം മൃതദേഹങ്ങള്‍ പള്ളിസെമിത്തേരിയില്‍ അടക്കം ചെയ്തു.
70 12 23 03 34


.jpg)


0 Comments