സ്റ്റേഷൻ തെറ്റി ഇറങ്ങി; പ്ലാറ്റ്ഫോം മാറാൻ ട്രാക്ക്‌ മുറിച്ചുകടന്ന വയോധിക ട്രെയിനിടിച്ച്‌ മരിച്ചു

 

സ്റ്റേഷൻ തെറ്റി ഇറങ്ങിയ വയോധിക അടുത്ത ട്രെയിനിനായി എതിർ പ്ലാറ്റ്ഫോമിലേക്ക് ട്രാക്ക്‌ മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച്‌ മരിച്ചു.   

മുളന്തുരുത്തി തുപ്പംപടി സെന്റ്‌ ഓർത്തഡോക്സ് പള്ളിക്ക്‌ സമീപം അരികുപുറം റോഡിൽ ജന്നത്ത് കെ ആർ രത്നമ്മ (61) ആണ് മരിച്ചത്. വ്യാഴം പകൽ 10.30ന്‌ ചെറിയനാട് റെയിൽവേ സറ്റേഷനിലാണ്‌ അപകടം.


 രാവിലെ ചെങ്ങന്നൂരിലുള്ള സഹോദരൻ ബോധിനി കെ ആർ പ്രഭാകരൻ നായരെ സന്ദർശിച്ച ശേഷം ചെട്ടികുളങ്ങരയിലുള്ള ബന്ധുവിനെ കാണാൻ ട്രെയിനിൽ പോകുകയായിരുന്നു. ചെങ്ങന്നൂരിൽനിന്നും മാവേലിക്കരയിലേക്ക് യാത്രചെയ്യവേ സ്‌റ്റേഷൻ തെറ്റി രത്‌നമ്മ ചെറിയനാട് ഇറങ്ങി. 

അടുത്ത ട്രെയിൻ നിർത്തുന്നത്‌ എതിർദിശയിലെ പ്ലാറ്റ്ഫോമിലെന്ന്‌ അറിഞ്ഞ്‌ അതിൽ കയറാൻ പ്ലാറ്റ്ഫോമിലേക്ക് ട്രാക്ക്‌ മുറിച്ച്‌ കടക്കുമ്പോൾ ജനശതാബ്ദി എക്സ്പ്രസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബഹ്റിനിലുള്ള മൂത്തമകന്റെ അടുത്തുനിന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് നാട്ടിലെത്തിയത്. മക്കൾ: യദു കൃഷ്ണൻ, അനന്ദു കൃഷ്ണൻ, ആർച്ച ഉണ്ണി. മരുമക്കൾ: സ്നേഹ, അനഘ. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments