തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്ന അക്ഷര സുകൃതം,ജാനകിയമ്മ ടീച്ചറിൻ്റെ ശതാബ്ദി ആഘോഷങ്ങൾക്ക് സ്വാഗതസംഘം രൂപീകരിച്ചു
നിരവധി തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്ന മാതൃക അദ്ധ്യാപികയും ജീവകാരുണ്യ പ്രവർത്തകയും പയപ്പാർ ജാനകി ബാലികാശ്രമത്തിന് തൻ്റെ വസ്‌തുവകകൾ വിട്ടുനൽകുകയും ചെയ്ത ഏം.ജി.ജാനകിയമ്മ ടീച്ചറിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ സ്വാഗതസംഘം രൂപീകരിച്ചു.
പാലാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഹാളിൽ റബ്ബർ ബോർഡ് ചെയർമാൻ എൻ.ഹരി യോഗം ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവർത്തനങ്ങൾക്ക് മാതൃകയാണ് ജാനകിയമ്മ ടീച്ചറെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വീതസംഗാനന്ദ മഹാരാജ് അനുഗ്രഹ പ്രഭാഷണം നടത്തി. സഹജീവികളോട് കാണിക്കുന്ന സ്നേഹമാണ് ഏറ്റവും വലിയ സേവനമെന്ന് സ്വാമി പറഞ്ഞു.
വിശ്വഹിന്ദു പരിഷത്ത് വർക്കിംഗ് പ്രസിഡൻ്റ് വി.ആർ. രാജശേഖരൻ,
നായർ കൾച്ചറൽ സൊസൈറ്റി പ്രസിഡൻ്റ് അഡ്വ.കെ.ആർ. ശ്രീനിവാസൻ , ജാനകി ബാലികാശ്രമം പ്രസിഡൻ്റ് കെ. എ. ഗോപിനാഥ്, സെക്രട്ടറി വി.എസ്. ഹരിപ്രസാദ് എന്നിവർ സംസാരിച്ചു.
70 12 23 03 34


.jpg)


0 Comments