പാലാ കടപ്പാട്ടൂർ മഹാദേവക്ഷേത്രത്തിലെ ഈ വർഷത്തെ വിഗ്രഹ ദർശന വാർഷിക ദിനാഘോഷത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പാലായിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.....
ജൂലൈ 14 ന്വി ശേഷാൽ പൂജകൾ, അഭിഷേകങ്ങൾ, ധാരനാമജപം, മഹാപ്രസാദമൂട്ട് എന്നിവയോടൊപ്പം ഇത്തവണ ശിവാനന്ദ ലഹരി സ്തോത്ര പാരായണവുമുണ്ട് . കൈകൊട്ടിക്കളി, കുച്ചിപ്പുടി, വീരനാട്യം, ഫ്യൂഷൻ തരംഗം എന്നീ കലാപരിപാടികളും ഇത്തവണ നടത്തുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു .
വീഡിയോ ഇവിടെ കാണാം 👇👇👇
പത്ര സമ്മേളനത്തിൽ ദേവസ്വം പ്രസിഡൻറ്, മനോജ് .ബി നായർ, സെക്രട്ടറി സതീഷ് കല്ലക്കുളം, ഖജാൻജി ബാബു. കെ. ആർ,
സിജു സി. എസ്, കെ. ആർ രവി , മധു എന്നിവരും പങ്കെടുത്തു.
ഈ വർഷത്തെ കർക്കിടകവാവ് ബലി ആഗസ്റ്റ് 12 തീയതി രാവിലെ 5 മുതൽ ക്ഷേത്രക്കടവിൽ കീച്ചേരിൽ നാരായണൻ ഇളയത്തിന്റെ മുഖ്യകാർമ്മീകത്വത്തിൽ നടക്കും. അന്നേ ദിവസം ക്ഷേത്രത്തിൽ തിലഹോമം, നമസ്കാരം, കൂട്ടനമസ്കാരം, വിഷ്ണുപൂജ എന്നിവ നടത്തുന്നതിന് വേണ്ട സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട് . ഈ വർഷത്തെ രാമായണ മാസാചരണം അതി വിപുലമായ രീതിയിൽ ആഘോഷിക്കുകയാണ്. ദിവസവും രാവിലെയും വൈകിട്ടും രാമായണം പാരായണവും എല്ലാ ദിവസവും ഗണപതി ഹോമവും, ഭഗവത് സേവയും ഭക്തജനകളുടെ വഴിപാടായി നടത്തും.
70 12 23 03 34


.jpg)


0 Comments